ജിപിഎസ് സംവിധാനത്തിലൂടെ പ്രണയാഭ്യര്‍ത്ഥന; യുവാവിന് കൈവന്നത് 2 നേട്ടങ്ങള്‍, കാമുകിയും ഗിന്നസ് റെക്കോര്‍ഡും

ടോക്യോ: പല സാഹസിക വിവാഹാഭ്യര്‍ത്ഥനകളും സോഷ്യല്‍മീഡിയയില്‍ കാണാറുണ്ട്. കടലിനടില്‍ വെച്ചും, മലമുകളില്‍ നിന്നുമൊക്കെ എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു യുവാവ് തന്റെ കാമുകിക്ക് നടത്തിയ വിവാഹാഭ്യര്‍ത്ഥനയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ജപ്പാന്‍ സ്വദേശി യാസുഷി യസ്സന്‍ എന്ന യുവാവ് തന്റെ ആറ് മാസത്തെ യാത്രയിലൂടെ ജിപിഎസ് സംവിധാനത്തിലൂടെയാണ് തന്റെ പ്രണയിനിയോട് അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ ഇതോടെ യുവാവിന് കൈവന്നത് 2 നേട്ടങ്ങളാണ് ഒന്ന് തന്റെ കാമുകിയും മറ്റേത് ഗിന്നസ് റെക്കോര്‍ഡും. ജപ്പാനിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ജപ്പാന്‍ ഭൂപടത്തില്‍ യസ്സന്‍ കാമുകിയ്ക്കായി ‘Marry Me’ എന്ന് എഴുതി. ജപ്പാനിലെ ഹൊക്കായ്ഡോയില്‍ തുടങ്ങിയ യാത്ര അവസാനിച്ചത് കാഗോഷിമയിലാണ്. ആറ് മാസത്തെ യാത്ര അവസാനിക്കുമ്പോള്‍ യസ്സന്‍ കാമുകിയ്ക്കായി ഒരു ഹാര്‍ട്ടും വരച്ചു. യസ്സന്‍ തന്നെ ഞെട്ടിച്ചുവെന്നും ലോകത്തിലെ മഹത്തരമായ സ്നേഹമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും കാമുകി പറഞ്ഞു.

ഏറ്റവും വലിയ ജിപിഎസ് ചിത്രരചന എന്ന ഇനത്തിലാണ് യസ്സന് റെക്കോര്‍ഡ് ലഭിച്ചത്. ഗൂഗിളാണ് ട്വിറ്ററിലൂടെ ഈ വിവരം ലോകത്തെ അറിയിച്ചത്. പത്ത് വര്‍ഷങ്ങളായി ജിപിഎസ് ആര്‍ട്ട് നിര്‍മിക്കുന്ന യുവാവ് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്രചെയ്ത്, ജിപിഎസ് ഉപകരണത്തിന്റേയും ഗൂഗിള്‍ എര്‍ത്തിന്റേയും സ്ട്രീറ്റ് വ്യൂവിന്റേയും സഹായത്തോടെയാണ് ചിത്രം വരച്ചത്. യസ്സന്റെ കാമുകിയോടുള്ള പ്രണയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

Exit mobile version