ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തെ വേട്ടയാടാന്‍ വനത്തില്‍ കയറിയ വേട്ടക്കാരനെ സിംഹം കടിച്ചു കൊന്നു; തലയോട്ടിയും വസ്ത്രങ്ങളും കണ്ടെത്തി

മനുഷ്യര്‍ക്ക് പ്രവേശനമില്ലാത്ത പാര്‍ക്കില്‍ അതിക്രമിച്ച് കയറിയ ജൊഹന്നാസ്ബര്‍ഗ് സ്വദേശിയെ സിംഹം പിടികൂടുകയായിരുന്നു

ജൊഹന്നാസ്ബര്‍ഗ്: കണ്ടാമൃഗത്തെ വേട്ടയാടാനായി കാട്ടിലേക്ക് പോയ ആളെ സിംഹം കടിച്ച് കൊന്നു. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയോദ്യാനത്തിലാണ് സംഭവം. മനുഷ്യര്‍ക്ക് പ്രവേശനമില്ലാത്ത പാര്‍ക്കില്‍ അതിക്രമിച്ച് കയറിയ ജൊഹന്നാസ്ബര്‍ഗ് സ്വദേശിയെ സിംഹം പിടികൂടുകയായിരുന്നു.

ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തെ വേട്ടയാടിക്കൊന്ന് കൊമ്പുമായി കടക്കാന്‍ ലക്ഷ്യമിട്ട് എത്തിയ ഇയാള്‍ മനുഷ്യര്‍ക്ക് പ്രവേശനമില്ലാത്ത പാര്‍ക്കിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ധാരാളം വന്യമൃഗങ്ങള്‍ വസിക്കുന്നതിനാലാണ് അധികൃതര്‍ ഇവിടേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത്.

നിരീക്ഷണത്തിനായെത്തിയ ഫോറസ്റ്റ് റെയ്ഞ്ചറാണ് കഴിഞ്ഞ ദിവസം വേട്ടക്കാരന്റെ തലയോട്ടിയും വസ്ത്രങ്ങളും വനത്തിനുള്ളില്‍ കണ്ടെത്തിയത്. വസ്ത്രത്തോടൊപ്പമുണ്ടായിരുന്ന ഐഡി കാര്‍ഡില്‍ നിന്നുമാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. വനപ്രദേശത്ത് പ്രവേശിക്കുന്നത് അപകടകരമാണെന്ന ബോര്‍ഡു വെയ്ക്കുന്നത് ഇതുകൊണ്ടാണെന്നും മറ്റുള്ളവര്‍ക്ക് ഇതൊരു പാഠമാകണമെന്നും റെയ്ഞ്ചര്‍ പറഞ്ഞു

Exit mobile version