ഇനി ടിം കുക്ക് അല്ല; ടിം ആപ്പിള്‍! ട്രംപിന്റെ മണ്ടത്തരത്തിന് ചുട്ടമറുപടി നല്‍കി ആപ്പിള്‍ സിഇഒ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സംഭവിച്ച മണ്ടത്തരത്തിന് മറുപടി നല്‍കി സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തിയിരിക്കുകയാണ് ആപ്പിള്‍ സിഇഒ ടിം കുക്ക്. ട്വിറ്ററില്‍ സ്വന്തം പേര് മാറ്റി ടിം ആപ്പിള്‍ എന്നാക്കിയാണ് ആപ്പിള്‍ മേധാവിയുടെ പുതിയ നടപടി. ടിം എന്ന പേരിന് ശേഷം ആപ്പിളിന്റെ ചിത്രമാണ് പേരുമാറ്റത്തിനായി കുക്ക് ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന അമേരിക്കന്‍ വര്‍ക്ക്‌ഫോഴ്‌സ് പോളിസി ഉപദേശക സമിതി യോഗത്തില്‍ പ്രസിഡന്റ് ട്രംപ് ടിം കുക്കിനെ ടിം ആപ്പിള്‍ എന്ന് തെറ്റായി സംബോധന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലെ ടിം കുക്കിന്റെ പേര് മാറ്റം. ട്രംപിനുള്ള മറുപടിയാണ് ഇതെന്നാണ് കോര്‍പ്പറേറ്റ് ലോകത്ത് ഉയരുന്ന സംസാരം.

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആപ്പിളും ട്രംപും തമ്മില്‍ നേരത്തെ ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച വിഷയത്തില്‍ തര്‍ക്കത്തിലായിരുന്നു. അമേരിക്കന്‍ സര്‍ക്കാറിന്റെ പല നിര്‍ദേശങ്ങളും ഉപയോക്താക്കളുടെ സ്വകാര്യത മാനിച്ച് അംഗീകരിക്കാന്‍ ആപ്പിള്‍ തയാറായിരുന്നില്ല.

Exit mobile version