അഭിനന്ദനെ വിട്ടയച്ചത് നാണക്കേട്; ജയ്‌ഷെ മുഹമ്മദ് നേതാക്കളുടെ ശബ്ദരേഖ പുറത്ത്!

പാകിസ്താന്‍ പിടികൂടിയ പൈലറ്റ് അഭിനന്ദനെ വിട്ടയച്ചത് നാണക്കേടായെന്ന് ശബ്ദരേഖയില്‍ പറയുന്നു.

ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് കൂടുതല്‍ സ്ഥിരീകരണവുമായി വീണ്ടും ജയ്‌ഷെ മുഹമ്മദ് നേതാക്കളുടെ ശബ്ദരേഖ. പാകിസ്താന്‍ പിടികൂടിയ പൈലറ്റ് അഭിനന്ദനെ വിട്ടയച്ചത് നാണക്കേടായെന്ന് ശബ്ദരേഖയില്‍ പറയുന്നു.

ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് കൂടുതല്‍ സ്ഥിരീകരണവുമായാണ് ജയ്‌ഷെ മുഹമ്മദ് നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നത്. ആക്രമണം നടന്നെന്നും എന്നാല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഈ ശബ്ദരേഖയില്‍ പറയുന്നു.

അഭിനന്ദനെ വിട്ടയച്ചത് നാണക്കേടായെന്നും കാശ്മീരിലെ ജിഹാദിനെ പാക് സര്‍ക്കാര്‍ പിന്തുണയ്ക്കണമെന്നും ജയ്‌ഷെ മുഹമ്മദ് നേതാക്കള്‍ പറയുന്നതും ഈ ശബ്ദരേഖയില്‍ വ്യക്തമാണ്. പെഷവാറില്‍ നടന്ന ജയ്‌ഷെ മുഹമ്മദ് യോഗത്തിലെ പ്രസംഗമാണ് ഇതെന്നാണ് സൂചന.

Exit mobile version