ജയ്‌ഷെ തലവന്‍ മസൂദ് അസര്‍ വൃക്കരോഗി; ഡയാലിസിസ് ചികിത്സ നടത്തുന്നത് പാകിസ്താന്‍ സൈനിക ആശുപത്രിയില്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഹിറ്റ്ലിസ്റ്റിലുള്ള ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ വൃക്കരോഗിയെന്ന് റിപ്പോര്‍ട്ട്. റാവല്‍പിണ്ടിയിലെ പാക് കരസേനാ ആസ്ഥാനത്തെ സൈനിക ആശുപത്രിയില്‍ അസൂദ് അസര്‍ പതിവായി ഡയാലിസിസ് നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കഴിഞ്ഞദിവസം, മസൂദ് അസര്‍ പാകിസ്താനിലുണ്ടെന്നും സ്ഥലം വിടാന്‍ കഴിയാത്തവിധം രോഗബാധിതനാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രോഗാവസ്ഥയുടെ കൂടുതല്‍ വിവരങ്ങള്‍ സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താനിലെ അബോട്ടാബാദില്‍ അമേരിക്ക വധിച്ച അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ അടുത്ത അനുനായിയായിരുന്നു മസൂദ് അസര്‍. കാണ്ഡഹാര്‍ വിമാനറാഞ്ചലോടെ ഇന്ത്യ വിട്ടയച്ച മസൂദ് അസറിനു വേണ്ടി മോചന രാത്രിയില്‍ തന്നെ ലാദന്‍ വിരുന്നൊരുക്കിയത് ഭീകരര്‍ തമ്മിലുള്ള അടുപ്പത്തിന്റെ സൂചനയായിരുന്നു.

Exit mobile version