ഇന്ത്യയ്‌ക്കെതിരെ എഫ്-16 ഉപയോഗിക്കാന്‍ ആരുപറഞ്ഞു? യുദ്ധവിമാനം ദുരുപയോഗം ചെയ്തതിന് അമേരിക്ക പാകിസ്താനോട് വിശദീകരണം തേടി

വാഷിങ്ടണ്‍: അഫ്ഗാനെ വരുതിയിലാക്കാന്‍ അമേരിക്ക പാകിസ്താന് കൈമാറിയ യുഎസ് നിര്‍മ്മിത എഫ്-16 വിമാനം ഇന്ത്യയ്‌ക്കെതിരേ ദുരുപയോഗം ചെയ്തതിനെതിരെ അമേരിക്ക പാകിസ്താനില്‍നിന്ന് വിശദീകരണം തേടി. പാകിസ്താനുമായുള്ള കരാര്‍ പ്രകാരം എഫ്-16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് അമേരിക്ക ചൂണ്ടിക്കാണിക്കുന്നു. ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന്റെ എഫ്-16 വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്ന് ഇന്ത്യ തെളിവുസഹിതം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയുടെ നടപടി.

പാകിസ്താനുമായുള്ള ആയുധകരാര്‍ അനുസരിച്ച് എഫ്-16 വിമാനം ഇന്ത്യക്കെതിരേ ഉപയോഗിച്ചത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണ്. ഇക്കാര്യത്തില്‍ പാകിസ്താനില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും അമേരിക്കന്‍ പ്രതിരോധ വക്താവ് കോണ്‍ ഫോക്ക്‌നര്‍ പിടിഐയോട് പറഞ്ഞു.

Exit mobile version