പോലീസ് ഹെലികോപ്റ്ററില്‍ പറന്ന് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങളും സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളും പകര്‍ത്തല്‍ വ്യാപകം; ബ്രിട്ടന് നാണക്കേടായി പോലീസ് സേനയിലെ കൂട്ട അറസ്റ്റ്!

ലണ്ടന്‍: ബ്രിട്ടന്‍ പോലീസിനെ നാണക്കേടില്‍ മുക്കി ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തല്‍. പോലീസ് ഹെലികോപ്റ്ററില്‍ പറന്ന് വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. യോര്‍ക്ക്ഷയര്‍ പോലീസ് സേനയില്‍ ഉദ്യോഗസ്ഥരായ പിസി മാത്യു ലൂക്കാസ് (43), അഡ്രിയാന്‍ പോഗമര്‍, മുന്‍ ഉദ്യോഗസ്ഥന്‍ ലീ വാല്സ് (48) എന്നിവരാണ് സംഭവത്തിന്റെ പേരില്‍ കുരുങ്ങിയിരിക്കുന്നത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള ധാരാളം അശ്ലീല ചിത്രങ്ങളാണ് പകര്‍ത്തിയിട്ടുള്ളത്. ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയാണ് ഇവര്‍ ചിത്രങ്ങളെടുക്കുന്നത്. ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും, സ്ത്രീകള്‍ നഗ്നരായി സണ്‍ ബാത്ത് നടത്തുന്ന ചിത്രങ്ങളും ഇവര്‍ പകര്‍ത്തിയവയില്‍ പെടുന്നു.

ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. 2007 മുതല്‍ 2012 വരെയാണ് ഇവര്‍ അനധികൃതമായി ഇത്തരം വീഡിയോകളും ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയത്. 2007ലാണ് ബിക്കിനിയിട്ട 18ഉം 15ഉം വയസ്സുള്ള സഹോദരങ്ങള്‍ക്കൊപ്പം യുവതി നഗ്നയായി സണ്‍ ബാത്ത് നടത്തുന്ന ചിത്രവും വീഡിയോയും ഉദ്യോഗസ്ഥര്‍ പകര്‍ത്തിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇവര്‍ ഇത്തരത്തിലുള്ള കുറ്റകൃത്യം തുടര്‍ന്നു.

അതേസമയം, ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version