പാകിസ്താന്‍ ഇന്ത്യയുടെ ശത്രുവല്ല; തീവ്രവാദത്തിനെതിരെ പോരാടാന്‍ നമ്മുടെ സഹോദരങ്ങള്‍ സൈന്യത്തില്‍ അവശേഷിച്ചേ മതിയാകൂ; ഇനിയും രക്തം ചിന്തണോയെന്നും വസീം അക്രം

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള സമാധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി മുന്‍പാകിസ്താന്‍ ക്രിക്കറ്റര്‍ വസീം അക്രം. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു വസീം അക്രം.

സൈനികരോടുള്ള അഭ്യര്‍ത്ഥന പോലെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഹൃദയത്തിന്റെ ഭാഷയില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ഇന്ത്യയോ പാകിസ്താനോ നമ്മുടെ ശത്രുക്കളല്ലെന്ന് വസീം അക്രം ട്വീറ്റില്‍ പറയുന്നു.

ഇന്ത്യയോ പാകിസ്താനോ നമ്മുടെ ശത്രുക്കളല്ല. നിങ്ങളുടെ ശത്രു ഞങ്ങളുടേയും ശത്രുക്കളാണ്. നമ്മള്‍ ഒരേ പ്രശ്നത്തെ അഭിമുഖീകരിക്കുന്നവരാണെന്ന് മനസിലാക്കാന്‍ ഇനിയും എത്രമാത്രം രക്തം ചിന്തേണ്ടി വരും. രാജ്യത്തു നിന്നും തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാന്‍ നമ്മുടെ സഹോദരങ്ങള്‍ സൈന്യത്തില്‍ അവശേഷിക്കണമെന്നും വസീം അക്രം ട്വീറ്റില്‍ കുറിച്ചു.

Exit mobile version