ഇന്ത്യയുടെ പ്രഹരത്തിന് പാകിസ്താന്റെ തിരിച്ചടി! ഇന്ത്യയില്‍ നിന്നുള്ള പരസ്യങ്ങളും സിനിമകളും തടയുമെന്ന് പാകിസ്താന്‍ മന്ത്രി

ഇസ്ലാമാബാദ്: പാകിസ്താന്‍ കടന്നുള്ള ജയ്‌ഷെ ഭീകരതാവളങ്ങള്‍ തകര്‍ത്ത ഇന്ത്യയ്‌ക്കെതിരെ നടപടികളുമായി പാകിസ്താന്‍. ഇന്ത്യയില്‍ നിന്നുള്ള പരസ്യങ്ങളും സിനിമകളും തടയുമെന്ന് പാകിസ്താന്‍ വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു.

ഇന്ത്യന്‍ സിനിമകള്‍ ബഹിഷ്‌ക്കരിക്കാന്‍ സിനിമാ എക്സിബിറ്റേഴ്സ് അസോസിയേഷന്‍ തീരുമാനമെടുത്തുവെന്നും ഫവാദ് ചൗധരി പറഞ്ഞു. പാകിസ്താനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിനു മുമ്പാണ് ഈ നടപടി.

പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയോട് ഇന്ത്യന്‍ പരസ്യങ്ങള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഫവാദ് ചൗധരി വ്യക്തമാക്കി.

നേരത്തെ പുല്‍വാമ ആക്രമണം നടന്നപ്പോള്‍ പാക് സിനിമകളെയും കലാകാരന്മാരെയും, സ്പോര്‍ട്സ് താരങ്ങളെയും വിലക്കാനുള്ള തീരുമാനം ഇന്ത്യയും സ്വീകരിച്ചിരുന്നു.

Exit mobile version