റഷ്യയില്‍ ശക്തമായ പ്രളയം തുടരുന്നു; മരിച്ചവരുടെ എണ്ണം ആറായി, മുപ്പതില്‍പ്പരം നഗരങ്ങള്‍ വെള്ളത്തിനടിയില്‍

മോസ്‌കോ: റഷ്യയില്‍ ദുരന്തം വിതച്ച് പ്രളയം തുടരുന്നു. വെള്ളപ്പൊക്കത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. ഒരാളെ കാണാതായിട്ടുണ്ട്. പേമാരിയിലും വെള്ളപ്പൊക്കത്തിലുമായി 30ല്‍പ്പരം നഗരങ്ങളാണ് വെള്ളത്തിനടിയിലായത്. മിക്കയിടങ്ങളിലും റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വൈദ്യുതിയും നിലച്ചു. പലയിടത്തും ആശയവിനിമയ സംവിധാനങ്ങളും തകരാറിലായ സ്ഥിതിയാണ്.

ദുരന്തം കൂടുതല്‍ ബാധിച്ചിരിക്കുന്നത് സോചി നഗരത്തെയാണ്. നഗരത്തിലെ പ്രധാന പാലങ്ങളും പാതകളും കുത്തൊഴുക്കില്‍ പൂര്‍ണ്ണമായും തകര്‍ന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സ്ഥലത്ത് നിരവധി വീടുകളും കെട്ടിടങ്ങളും നശിച്ചിട്ടുണ്ട്. കോടികളുടെ നഷ്ടമാണ് വെള്ളപ്പൊക്കത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Exit mobile version