‘ഞങ്ങള്‍ തിരിച്ചടിക്കും മുമ്പ് ഭീകരരെ പിടികൂടിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം’; പാകിസ്താന് അവസാന മുന്നറിയിപ്പ് നല്‍കി 27 സൈനികരെ നഷ്ടപ്പെട്ട ഇറാന്‍; ഒപ്പം ഇന്ത്യയും തിരിച്ചടിച്ചാല്‍ പാകിസ്താന്റെ നഷ്ടം കനക്കും

ടെഹ്‌റാന്‍: പാകിസ്താന് കനത്ത മുന്നരിയിപ്പ് നല്‍കി ഇറാനും രംഗത്ത്. കഴിഞ്ഞദിവസം പാക് ഭീകര സംഘടന ജയ്‌ഷെ അല്‍ ആദില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന് നഷ്ടമായത് 27 സൈനികരെയായിരുന്നു. ഇതിന് പിന്നാലെയാണ് ഇനിയും പാകിസ്താന്‍ ഭീകരരെ സംരക്ഷിക്കുകയാണെങ്കില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ മുഹമ്മദ് അലി ജാഫരി മുന്നറിയിപ്പ് നല്‍കിയത്.

ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇറാന്‍ സൈന്യത്തിനെതിരെ പാക് ഭീകരസംഘടന ആക്രമണം നടത്തിയത്. ഇറാന്‍ പ്രതികാരം വീട്ടുന്നതിന് മുന്‍പ് പാകിസ്താന്‍ തന്നെ തീവ്രവാദികളെ പിടികൂടണമെന്നും ജനറല്‍ മുഹമ്മദ് അലി ജാഫരി പറഞ്ഞു.

പാകിസ്താന്റെ ഭാഗത്ത് നിന്ന് പെട്ടെന്ന് നടപടിയുണ്ടാവുന്നില്ലെങ്കില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് ഇറാന്‍ തിരിച്ചടിക്കുമെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ അന്തിമ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം അദ്ദേഹം.

കഴിഞ്ഞ ബുധനാഴ്ച സൈനികര്‍ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ചാവേര്‍ ആക്രമണം നടന്നത്. ഇറാന് 27 സൈനികരെ നഷ്ടമായപ്പോള്‍ ഇന്ത്യയ്ക്ക് പാകിസ്താന്‍ ഭീകര സംഘടന ജയ്‌ഷെ മുഹമ്മദിന്റെ ചാവേര്‍ ആക്രമണത്തില്‍ നഷ്ടമായത് 40ലേറെ സൈനികരേയാണ്. ഇറാനും ഇന്ത്യയും ഒരുമിച്ച് പാകിസ്താനെതിരെ നീങ്ങിയാല്‍ നഷ്ടം താങ്ങാന്‍ പാകിസ്താന് സാധിച്ചേക്കില്ല.

Exit mobile version