നിലപാട് മാറ്റില്ല; ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ വീണ്ടും പിന്തുണച്ച് ചൈന

കാശ്മീര്‍: പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജെയ്‌ഷെ മുഹമ്മദിനെ പിന്തുണച്ച് വീണ്ടും ചൈന. ലോകരാജ്യങ്ങള്‍ മുഴുവന്‍ ഭീകരാക്രമണത്തെ അപലപിക്കുന്നതിനിടെയാണ് ചൈനയുടെ ഈ നടപടി. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പിന്തുണയ്ക്കുന്നെന്നാണ് ചൈന പുറത്തുവിട്ട പ്രതികരണത്തില്‍ പറയുന്നത്. മസൂദ് അസറിന്റെ വിഷയത്തില്‍ നിലപാട് മാറ്റില്ലെന്നും ചൈന ആവര്‍ത്തിച്ചു.

നേരത്തെ, യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അസറിനെ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. അന്നും അസറിനെ പിന്തുണച്ച് ചൈന രംഗത്തെത്തിയിരുന്നു.

യുഎസ്, യുകെ, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, ചൈന ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെയാണ് മസൂദ് അസറിന്റെ കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് ചൈന അറിയിച്ചിരിക്കുന്നത്.

Exit mobile version