യുഎസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ട്രംപ്

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന വാശിയിലാണ് ട്രംപ്

വാഷിംഗ്ടണ്‍: യുഎസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തിന് പണം സമാഹരിക്കുന്നതിനാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന വാശിയിലാണ് ട്രംപ്. എന്നാല്‍ ഭരണസ്തംഭനം ആവര്‍ത്തിക്കാതിരിക്കാന്‍ അതിര്‍ത്തി സുരക്ഷാ ബില്ലില്‍ ട്രംപ് ഒപ്പുവെക്കും. മതില്‍ നിര്‍മാണത്തിന് പ്രതിരോധ സേനകളുടെ ഫണ്ട് കൂടി ഉപയോഗിക്കുമെന്നും വൈറ്റ്ഹൗസിന്റെ പ്രസ്താവനയിലൂടെ ട്രംപ് വ്യക്തമാക്കി.

മതിലിനായി തുക അനുവദിക്കാന്‍ ഡെമോക്രാറ്റുകള്‍ തയാറാകുന്നില്ല. അതിനാല്‍ ഡെമോക്രാറ്റുകളെ നിയമത്തിന്റെ സഹായത്തോടെ നേരിടാനാണ് ട്രംപ് ഒരുങ്ങുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ ട്രംപിന് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ പണം നീക്കി വയ്ക്കാം. അതേസമയം, ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ഡെമോക്രാറ്റ് നേതാവ് പ്രതികരിച്ചു. നിയമവിരുദ്ധമായ പ്രവൃത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version