ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിക്കട്ടെ, എന്നിട്ട് വൈറ്റ് ഹൗസിന്റെ പടിയിറങ്ങാമെന്ന് ട്രംപ്; പക്ഷേ പരാജയം അംഗീകരിക്കില്ലെന്ന് ആവര്‍ത്തനം

Donald Trump | Bignewslive

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിക്കട്ടെ, ശേഷം വൈറ്റ് ഹൗസിന്റെ പടിയിറങ്ങാമെന്ന് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, പരാജയം താന്‍ അംഗീകരിക്കില്ലെന്നും ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. വിചിത്രമായ കാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല.

ഇലക്ട്രല്‍ കോളേജ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ‘ തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കതറിയാം’ എന്ന് ട്രംപ് പറഞ്ഞത്.

‘എന്നാല്‍ അപ്രകാരം അവര്‍ ചെയ്യുകയാണെങ്കില്‍ അവര്‍ തെറ്റുചെയ്യുകയാണ്, അത് അംഗീകരിക്കാന്‍ വളരെ പ്രയാസമുളള ഒരു കാര്യമാണ്. ഇത് ഒരു വലിയ തട്ടിപ്പായിരുന്നു.’ ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസിലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ഒരു മൂന്നാംലോക രാജ്യം പോലെയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

Exit mobile version