മഡുറോയെ തള്ളി യുഎസ് ദൗത്യസംഘം കൊളംബിയന്‍ അതിര്‍ത്തിയില്‍

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അമേരിക്കയുടെ സഹായം നിരസിക്കുകയും സാധനങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരാതിരിക്കാന്‍ അതിര്‍ത്തി അടയ്ക്കുകയും ചെയ്തിരുന്നു

കാറക്കസ്: മഡൂറോയുടെ എതിര്‍പ്പ് തള്ളി ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വെനിസ്വേലയുടെയും കൊളംബിയയുടെയും അതിര്‍ത്തിയിലെത്തിച്ച് യുഎസ് ദൗത്യസംഘം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അമേരിക്കയുടെ സഹായം നിരസിക്കുകയും സാധനങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരാതിരിക്കാന്‍ അതിര്‍ത്തി അടയ്ക്കുകയും ചെയ്തിരുന്നു.

തങ്ങള്‍ യാചകരല്ല എന്നായിരുന്നു യു.എസിന്റെ സഹായവാഗ്ദാനത്തിന് മഡൂറോ നല്‍കിയ മറുപടി. മഡൂറോയെ പിന്തുണക്കുന്ന റഷ്യ, ചൈന, തുര്‍ക്കി രാജ്യങ്ങളും വെനിസ്വേലയില്‍ മാനുഷികദുരിതമെന്ന വാദങ്ങള്‍ തള്ളിയിരുന്നു. പ്രതിപക്ഷ നേതാക്കളുടെ സഹായത്തോടെയാണ് യു.എസ് സഹായവിതരണത്തിന് ചുക്കാന്‍ പിടിച്ചത്.

രാജ്യത്തെ ജനതയെ പട്ടിണിയില്‍നിന്ന് കരകയറ്റാന്‍ പ്രതിപക്ഷനേതാവും സ്വയം പ്രഖ്യാപിത പ്രസിഡന്റുമായ യുവാന്‍ ഗൊയ്ദോ അന്താരാഷ്ട്ര പിന്തുണ തേടിയിരുന്നു. തുടര്‍ന്നാണ് മരുന്നും ഭക്ഷ്യവസ്തുക്കളുമായി യു.എസില്‍നിന്ന് സംഘം യാത്രതിരിച്ചത്.

Exit mobile version