ഓസ്‌ട്രേലിയയില്‍ കനത്ത മഴ; മുതലകള്‍ നിരത്തില്‍ ഇറങ്ങി

ഓസ്‌ട്രേലിയയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി മുതലാകളാണ് നിരത്തുകളിലും മറ്റും കയറിയിരിക്കുന്നത്

ഓസ്‌ട്രേലിയ; ആളുകളെ ഭീതിയിലാക്കി മുതലകള്‍ നിരത്തില്‍ , ഓസ്‌ട്രേലിയയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി മുതലാകളാണ് നിരത്തുകളിലും മറ്റും കയറിയിരിക്കുന്നത്. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് വീടിനു മുകളിലും മറ്റും രക്ഷ തേടിയിരുന്നവരെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. സാധാരണ മണ്‍സൂണില്‍ ഓസ്‌ട്രേലിയയെ വെള്ളപ്പൊക്കം ബാധിക്കാറുണ്ടായിരുന്നു. എന്നാല്‍, സാധാരണ നിലയേക്കാളും അപകടകരവും രൂക്ഷവുമായിരുന്നു. ഓസ്ട്രേലിയയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ നൂറുകണക്കിനാളുകള്‍ക്കാണ് വീടു വിടേണ്ടി വന്നത്. ആളുകള്‍ കനത്ത ഭീതിയിലാണ്. ഇത്തവണത്തെ വെള്ളപ്പൊക്കം. നിരവധി വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിരുന്നു. വാഹനങ്ങളേറെയും ഒഴുകിപ്പോയി. ഈ വര്‍ഷം ലോകം കണ്ട ഏറ്റവും വലിയ മഴക്കെടുതിയാണ് കേരളം നേരിട്ടത് . കേരളത്തിലെ പ്രളയത്തിന്റെ കേടുപാടുകളും ഇനിയും ബാക്കിയാണ്. അതുപോലൊരു പ്രളയത്തെ അഭിമുഖീകരിക്കുകയാണ് ഇപ്പോള്‍ ഓസ്ട്രേലിയ.

Exit mobile version