ഒരിക്കല്‍ അദ്ദേഹം എനിയ്ക്ക് ആടിനെ കൊന്ന് പാകം ചെയ്ത് തന്നു; സുക്കര്‍ബര്‍ഗുമായുള്ള മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ട്വിറ്റര്‍ സിഇഒ

അത്താഴത്തിന് മുന്‍പ് ഒരു ആടിനെ സ്റ്റണ്‍ തോക്ക് ഉപയോഗിച്ച് പിടികൂടിയ ശേഷം കത്തി ഉപയോഗിക്കുകയും ചെയ്തു

വാഷിംഗ്ടണ്‍: ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗുമായുള്ള മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ട്വിറ്റര്‍ സിഇഒ ഡോര്‍സി. പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം അനുഭവങ്ങളുടെ കെട്ട് അഴിച്ചത്. ഒരു വര്‍ഷം മുന്‍പുള്ള സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ തണുപ്പുള്ള ദിവസമായിരുന്നു അത് സുക്കര്‍ബര്‍ഗ് എല്ലാം ഒരുക്കി തയ്യാറായിരുന്നു.

അത്താഴത്തിന് മുന്‍പ് ഒരു ആടിനെ സ്റ്റണ്‍ തോക്ക് ഉപയോഗിച്ച് പിടികൂടിയ ശേഷം കത്തി ഉപയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ കശാപ്പുകാരന് നല്‍കുകയും ചെയ്തു. ആദ്യം താന്‍ ലേസര്‍ തോക്കാണ് ഉപയോഗിച്ചതെന്നാണ് കരുതിയത് എന്നാല്‍ പിന്നീടാണ് ഇത് സ്റ്റണ്‍ തോക്ക് ആണെന്ന് മനസ്സിലായത്. ഡോര്‍സി അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ തണുത്തിരുന്നതിനാല്‍ ഡോര്‍സി ഈ മാംസാഹാരം കഴിക്കാന്‍ തയ്യാറായില്ലെന്നും പറയുന്നു. അവിടെ ഉണ്ടാക്കിയ സലാഡ് മാത്രമാണ് താന്‍ കഴിച്ചതെന്നും ഡോര്‍സി വ്യക്തമാക്കി. എന്നാല്‍ സംഭവം എവിടെ വച്ചാണ് ഉണ്ടായതെന്ന് അഭിമുഖത്തില്‍ പറയുന്നില്ല. താന്‍ കൊല്ലുന്ന മൃഗങ്ങളുടെ മാംസം മാത്രമേ കഴിക്കാറൊള്ളുവെന്ന് 2011ല്‍ സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

Exit mobile version