ലൂണാര്‍ എക്ലിപ്സ് കാണാനായി റോഡില്‍ കിടന്നവരുടെ ദേഹത്തിലൂടെ പോലീസ് വാഹനം കയറിയിറങ്ങി, രണ്ടുപേര്‍ക്ക് പരിക്ക്

ലൂണാര്‍ എക്ലിപ്സ് കാണാനായി ഇരുട്ടില്‍ റോഡിന് നടുവില്‍ കിടന്ന രണ്ടു പേര്‍ക്ക് മുകളിലൂടെ പോലീസ് വാഹനം കയറിയിറങ്ങി. ഫ്ളോറിഡയില്‍ ആണ് സംഭവം.

അപകടത്തില്‍ പരിക്ക് പറ്റിയ രണ്ടുപേരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 11.30 നാണ് ഇരുവര്‍ക്കും പരിക്കേറ്റത്.

രാത്രി പട്രോളിങിനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥനാണ് ഇരുട്ടത്ത് കിടന്നിരുന്നവരെ കാണാതെ വണ്ടി കയറ്റിയത്. പരിക്കേറ്റവരില്‍ ഒരാള്‍ പുരുഷനും ഒരാള്‍ സ്ത്രീയുമാണ്.

Exit mobile version