ലോകത്തെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തിയ വീഡിയോ.. ചത്തുപൊങ്ങിയ കൂറ്റന്‍ തിമിംഗലത്തെ ഭക്ഷിക്കുന്ന ഭീകരിയായ സ്രാവ്..! അപകടകാരിയായ സ്രാവിനൊപ്പം മുഖാമുഖമെത്തി വീഡിയോ പകര്‍ത്തി

അല്‍പമൊന്ന് ശ്വാസം അടക്കി പിടിച്ചേ ഈ വീഡിയോ കാണാനാകൂ.. കടലില്‍ ചത്തുപൊങ്ങിയ കൂറ്റന്‍ തിമിംഗലത്തെ ഭക്ഷിക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ ഈ വീഡിയോ പകര്‍ത്തിയത് എങ്ങനെ എന്ന അമ്പരപ്പിലാണ് ആളുകള്‍.

ചത്തുപൊങ്ങിയ ഒരു തിമിംഗലത്തിന്റെ മൃതശരീരം കൂര്‍ത്ത പല്ലുകളുപയോഗിച്ചു കീറിമുറിക്കുകയാണ് സ്രാവ്. ഈ സമയം രണ്ടു ഡൈവര്‍മാരും ഇതിന്റെ സമീപമെത്തി ദൃശ്യങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുക്കുകയായിരുന്നു. തൊട്ടടുത്തു മനുഷ്യരെത്തിയിട്ടും ഇവരെ ആക്രമിക്കാന്‍ സ്രാവ് ശ്രമിക്കുന്നില്ല എന്നത് ഗവേഷകരിലും അമ്പരപ്പുണ്ടാക്കുകയാണ്. ജുവാന്‍ ഒലിഫന്റ്, ഓസിയാന്‍ റാംസി എന്നീ ഡൈവര്‍മാരാണ് വിഡിയോ പകര്‍ത്തിയത്.

ലോകത്തിലെ ഏറ്റവും ഭീകരിയായ സ്രാവിനൊപ്പം മുഖാമുഖമെത്തിയ നീന്തല്‍ അനുഭവത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലും ഇവര്‍ പങ്കുവച്ചു. ഡീപ് ബ്ലൂവിനൊപ്പം ഏകദേശം ഒരു മുഴുവന്‍ ദിവസം തന്നെ ഇരുവരും ചെലവിട്ടു. സ്രാവുകളുടെ പ്രാധാന്യവും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ അറിയിക്കാനാണു തങ്ങളുടെ ശ്രമമെന്ന് ഒലിഫന്റ് പറയുന്നു.

Exit mobile version