കനത്ത മഴ, അര്‍ജന്റീനയില്‍ വെള്ളപ്പൊക്കം; മൂന്ന് ലക്ഷം ഹെക്ടര്‍ കൃഷി ഭൂമി നശിച്ചു

അര്‍ജന്റീനയിലെ വടക്കന്‍ പ്രവിശ്യയായ സാന്റഫെയിലാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളപൊക്കമുണ്ടായത്

സാന്റഫെ: കനത്ത മഴയെ തുടര്‍ന്ന് അര്‍ജന്റീനയുടെ വടക്കന്‍ പ്രദേശം വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 3500 പേരെ മാറ്റിപാര്‍പ്പിച്ചു. മൂന്ന് ലക്ഷം ഹെക്ടര്‍ കൃഷി ഭൂമിയാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചത്.

അര്‍ജന്റീനയിലെ വടക്കന്‍ പ്രവിശ്യയായ സാന്റഫെയിലാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളപൊക്കമുണ്ടായത്. പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശവും വെള്ളത്തിനടിയിലാണ്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇവിടെ മാത്രം ഉണ്ടായിരിക്കുന്നത്.

കനത്തെ മഴയെ തുടര്‍ന്ന് നദി കരകവിഞ്ഞൊഴുകിയതാണ് വെള്ളപൊക്കത്തിന് കാരണമായത്. പമ്പ് സെറ്റ് ഉപയോഗിച്ച് ജനവാസമേഖലയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അര്‍ജന്റീനയിലെ പ്രധാന കാര്‍ഷിക മേഖലയിലൊന്നാണ് സാന്റഫെ പ്രവിശ്യ.

Exit mobile version