ആയുധ നിയന്ത്രണ കരാറില്‍ യുഎസുമായി സഹകരിക്കുമെന്ന് റഷ്യ

ഐഎന്‍എഫ് ആയുധ കരാറില്‍ അമേരിക്കക്കൊപ്പം പ്രവര്‍ത്തിക്കാന്‍ റഷ്യ തയ്യാറാണ്

ആണവ നിര്‍വ്യാപന കരാറില്‍ യുഎസുമായി സഹകരിക്കാന്‍ ഒരുക്കമെന്ന് റഷ്യ. പ്രശ്‌നങ്ങളും പ്രതീക്ഷകളും ഏറെയാണെങ്കിലും ആയുധ നിയന്ത്രണ കരാറില്‍ വാഷിംഗ്ടണ്‍ സഹകരിക്കുമെന്ന് തന്നെയാണ് റഷ്യന്‍ പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു.

ഐഎന്‍എഫ് ആയുധ കരാറില്‍ അമേരിക്കക്കൊപ്പം പ്രവര്‍ത്തിക്കാന്‍ റഷ്യ തയ്യാറാണ്. ഇക്കാര്യത്തില്‍ യുഎസിന്റെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സെര്‍ജി ലവ്‌റോവ് പറഞ്ഞു.1987ലെ കരാറില്‍ നിന്നും പിന്‍മാറാനുള്ള റഷ്യന്‍ നീക്കത്തിനെതിരെ യുഎസ് ഭീഷണി മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലവ്‌റോവിന്റെ പ്രതികരണം.

എന്നാല്‍ കരാര്‍, റഷ്യ ലംഘിച്ചിട്ടില്ലെന്നും തങ്ങളുടെ പുതിയ മിസൈല്‍ 1987ലെ കരാറിന്റെ പരിധിയില്‍ വരുന്നതല്ലെന്നുമാണ് റഷ്യന്‍ വാദം.

Exit mobile version