കെനിയയിലെ ഹോട്ടലില്‍ വെടിവെയ്പ്പും സ്‌ഫോടനവും; മരണം 47, സ്ഫോടനത്തിന് പിന്നില്‍ അല്‍ ശബാബ്

ആക്രമണത്തിന്റെ ഉത്തരവാദിത്തം സായുധസംഘമായ അല്‍ ശബാബ് ഏറ്റെടുത്തിരുന്നു

നൈറോബി: കെനിയന്‍ തലസ്ഥാനമായ നൈറോബിയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ ഉണ്ടായ സ്ഫോടനത്തിലും വെടിവെയ്പ്പിലും മരണം 47 ആയി. സ്ഫോടനം നടന്ന് പന്ത്രണ്ട് മണിക്കൂറിന് ശേഷവും ഹോട്ടലിന്റെ ഭാഗത്ത് നിന്നും വെടിയൊച്ചകളും സ്ഫോടന ശ്ബദങ്ങളും കേള്‍ക്കുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോട്ടല്‍, ബാര്‍, ഓഫീസുകള്‍, ബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. സ്ഥിതി നിയന്ത്രണ വിധേയമായി എന്ന് സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചിരുന്നെങ്കിലും ഇത് നടന്നിട്ടില്ലെന്നാണ് സൂചന.

ആക്രമണത്തിന്റെ ഉത്തരവാദിത്തം സായുധസംഘമായ അല്‍ ശബാബ് ഏറ്റെടുത്തിരുന്നു. രാജ്യത്ത് 2011 മുതല്‍ അല്‍ശബാബ് ആക്രമണം തുടരുകയാണ്. പ്രാദേശിക സമയം രാവിലെ 3:30 നാണ് വെടിയൊച്ചകള്‍ കേട്ട് തുടങ്ങിയതെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിട സമുച്ചയത്തിലേക്ക് ആയുധധാരികളായ അക്രമികള്‍ അതിക്രമിച്ചു കയറിയതായി ദൃക്സാക്ഷികള്‍ പറയുന്നു. അതേ സമയം അക്രമകാരികളില്‍ 45 പേരെ സേനക്ക് വധിക്കാന്‍ കഴിഞ്ഞുവെന്ന് പട്ടാളത്തിന്റെ വക്താവ് അറിയിച്ചു.

Exit mobile version