21ാം വയസ്സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവാവ്..! നേരിട്ടത് അപമാനവും അവഗണനയും; ആദ്യമായി ഗര്‍ഭം ധരിച്ച് പ്രസവിക്കുന്ന പുരുഷന്‍ പറയുന്നു

ലണ്ടന്‍: പൊതുവെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സമൂഹത്തില്‍ അവഗണന നേരിടേണ്ടി വരുന്നത് പതിവാണ്. ലോകത്തില്‍ എവിടെ ആണെങ്കിലും ഈ വിഭാഗക്കാര്‍ പലപ്പോഴും വേട്ടയാടപ്പെടാറുണ്ട്. ബ്രിട്ടനില്‍ നിന്നുളള ട്രാന്‍സ്‌ജെന്‍ഡറായ ഹെയ്ഡന്‍ ക്രോസാണ് തനിക്കുണ്ടായ അനുഭവം തുറന്ന് പറയുന്നത്. 2017 ജൂലൈയില്‍ ഹെയ്ഡന്‍ ക്രോസ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭം ധരിച്ച് പ്രസവിക്കുന്ന പുരുഷന്‍ എന്ന ഖ്യാതിയും അദ്ദേഹം സ്വന്തമാക്കി.

ഹെയ്ഡന്‍ ക്രോസിന്റെ വാക്കുകള്‍…

’21ാം വയസ്സില്‍ താന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒരു പക്ഷെ ഇനി ആരും ഇത്തരം ഒരു പ്രവൃത്തിയ്ക്ക് മുതിരില്ലെന്ന് ഉറപ്പാണ്. താന്‍ നടത്തിയത് വന്‍ പോരാട്ടമായിരുന്നു, വിചാരിക്കുന്നതിലും സങ്കീര്‍ണമായിരുന്നു തന്റെ അവസ്ഥ. പ്രസവവേദനയറിഞ്ഞ് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് വളരെയധികം സന്തോഷം നല്‍കുന്നതായിരുന്നു. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ നേരിടേണ്ടി വന്ന അപമാനവും ഒറ്റപ്പെടലും ചെറുതൊന്നുമായിരുന്നില്ല’.

ഒരു സ്ത്രീയായിട്ടായിരുന്നു ഹെയ്ഡന്‍ ജനിച്ചത്. എന്നാല്‍ ഹോര്‍മോണ്‍ ചികിത്സയും ശസ്ത്രക്രിയകളും നടത്തി പുരുഷനായി മാറുകയായിരുന്നു.
നിയമപരമായി പുരുഷന്‍ ആയി മാറിയെങ്കിലും അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്തിരുന്നില്ല. ശേഷം ഫേസ്ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്തി, ഗര്‍ഭം ധരിച്ചു ഒു കുഞ്ഞ് എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായതോടെ അണ്ഡോത്പ്പാദനം നിര്‍ത്തുന്നതടക്കമുള്ള ചികിത്സകള്‍ക്ക് ഹെയ്ഡന്‍ വിധേയമായി. കുഞ്ഞിന് 11 മാസമായപ്പോള്‍ സ്തനങ്ങള്‍ നീക്കം ചെയ്തു.

Exit mobile version