മോശം കാലാവസ്ഥ; ഇറാനില്‍ ചരക്ക് വിമാനം തകര്‍ന്ന് 15 മരണം

ബോയിംഗ് 707 ചരക്ക് വിമാനമാണ് തകര്‍ന്നത്

ടെഹ്‌റാന്‍: ഇറാനില്‍ ചരക്ക് വിമാനം തകര്‍ന്ന് വീണ് പതിനഞ്ച് പേര്‍ മരിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ ഇറക്കുന്നതിനിടെ തീ പിടിക്കുകയും റണ്‍വേയിലെ മതിലില്‍ ഇടിച്ചു തകരുകയുമായിരുന്നു.

തിങ്കളാഴ്ച രാവിലെ ടെഹ്‌റാനിലായിരുന്നു സംഭവം നടന്നത്. ബോയിംഗ് 707 ചരക്ക് വിമാനമാണ് തകര്‍ന്നത്. അപകടത്തില്‍നിന്നു ഫ്‌ളൈറ്റ് എന്‍ജീനിയര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ബിഷ്‌കെക്കില്‍നിന്നും ഇറച്ചി കൊണ്ടുവന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.

Exit mobile version