കുഞ്ഞിന് ജന്മം നല്‍കി അഞ്ചാം ദിവസം, മുറിവിലെ തുന്നല്‍ വിട്ടു, പുറത്തേക്ക് വന്നത് കുടല്‍; പ്രസവത്തേക്കാള്‍ വലിയ വേദന, കണ്ണുനിറച്ച് ഒരമ്മയുടെ ത്യാഗത്തിന്റെ കഥ

ഒരു സ്ത്രീ അമ്മയാകുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. വേദനാപൂര്‍ണവും അങ്ങേയറ്റം മനോഹരവുമായ നിമിഷമാണ് അത്. എന്നാല്‍ തന്റെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അനുഭവിക്കേണ്ടിവന്ന വേദനയെക്കുറിച്ച് ഒരു അമ്മ പറയുന്നു.. കണ്ണുനിറയ്ക്കും അനുഭവ കഥ.. സിസേറിയനെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുള്ള മറുപടികൂടിയാണ് ഈ കഥ…

സിസേറിയന്‍ വഴി ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയതിനു ശേഷം തനിക്കുണ്ടായ അനുഭവമാണ് മെല്‍ ബെര്‍മിനര്‍ എന്ന യുവതി പറയുന്നത്. സിസേറിയന്‍ കഴിഞ്ഞ് അഞ്ചാം ദിവസമായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുളിക്കുന്നതിനിടയില്‍ താഴെവീണ ഷാംപു എടുക്കാനായി മെല്‍ കുനിഞ്ഞു. എന്നാല്‍ വയറില്‍ കടുത്തവേദന അനുഭവപ്പെട്ടതോടെ പതുക്കെ എഴുന്നേറ്റു എന്നാല്‍ പിന്നീട് കണ്ടത് ഞെട്ടിക്കുന്ന സംഭവം.

കുളിമുറിയില്‍ സിസേറിയനു ശേഷം തുന്നികെട്ടിയ മുറിവില്‍ നിന്ന് പുറത്തുവരുന്ന കുടലായിരുന്നു. എന്നാല്‍ ധൈര്യം കൈവിടാതെ മെല്‍ അത് തന്റെ കൈകള്‍ കൊണ്ട് പിടിച്ചു. ശേഷം ഭര്‍ത്താവ് എയ്ഡന്‍ ജോണ്‍സണെ വിളിച്ചു. ഈ ചിത്രം എടുക്കുന്നസമയം വയറും കുടലും തന്റെ കൈകളിലായിരുന്നു എന്ന് മെല്‍ കുറിക്കുന്നു. മെട്രോ യുകെയാണ് ഇതു സംബന്ധിച്ചവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

എന്നാല്‍ ഇത് സംഭവിച്ചത് 2011 ഡിസംബര്‍ 11-നായിരുന്നു. പക്ഷെ 7 വര്‍ഷത്തിനിപ്പുറം ഈ വാര്‍ത്ത പങ്കുവെയ്ക്കുന്നതിന് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടി ഉണ്ട്. സിസേറിയന്‍ പോലെയുള്ള മേജര്‍ സര്‍ജറികള്‍ കഴിഞ്ഞ് ഇതൊക്കെ വളരെ നിസാരമെന്നു പറഞ്ഞ് അവശ്യമായ കരുതല്‍ എടുക്കാത്ത അമ്മമാര്‍ക്കു വേണ്ടിയാണ് താന്‍ ഈ ചിത്രം പങ്കുവയ്ക്കുന്നത് എന്നും മെല്‍ പറയുന്നു.

ആദ്യത്തെ പെണ്‍കുട്ടി നദെ ജനിച്ചതിനു ശേഷം മൂന്നാം ദിവസം സിസേറിയന്‍ നടത്തിയ മുറിവിന്റെ മധ്യഭാഗത്തായി വെള്ളനിറത്തിനുള്ള തടിപ്പ് മെല്ലിന്റെ ഭര്‍ത്താവ് എയ്ഡന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അത് കൊഴുപ്പ് അടിയുന്നതായിരിക്കുമെന്നായിരുന്നു ഇരുവരും ചിന്തിച്ചത്. അതില്‍ മറ്റെന്തെങ്കിലും അപകടം ഉള്ളതായി അവര്‍ കരുതിയില്ല.

എന്നാല്‍ അതിനു ശേഷമായിരുന്നു മുറിവിലെതുന്നല്‍ വിട്ട് കുടല്‍ പുറത്ത് വന്നത്. എന്നാല്‍ സിസേറിയന് ശേഷം മുറിവുകള്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് നന്നായി വൃത്തിയാക്കിയിരുന്നെന്ന് മെല്‍ വ്യക്തമാക്കി. കുടല്‍ തന്റെ കൈക്കുള്ളില്‍ നിന്ന് വഴുതുന്നുണ്ടായിരുന്നു വല്ലാതെ ഭയന്നു പോയി, ശാന്തത കൈവിടാതെ ശ്രദ്ധിച്ചു, ആ സമയത്തെ അതിജീവിച്ചതിനെക്കുറിച്ച് മെല്‍ പറഞ്ഞു. ഉടന്‍ തന്നെ മെല്ലിനെ ആശുപത്രിയില്‍ എത്തിച്ച് വീണ്ടും സര്‍ജറി നടത്തി. ഇത്തരം ശസ്ത്രക്രിയകള്‍ ഏറെ ശ്രദ്ധയും ഗൗരവവും അര്‍ഹിക്കുന്നു എന്നും ഇവര്‍ പറയുന്നു.

Exit mobile version