ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ വനിതയും; ഡെമോക്രാറ്റ സ്ഥാനാര്‍ത്ഥിയാകാന്‍ തുള്‍സി ഗബാര്‍ഡ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇനിയും പ്രസിഡന്റായി ഒരവസരം നല്‍കാതിരിക്കാന്‍ ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ ശക്തമാക്കുന്നു. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തിന് എലിസബത്ത് വാറനു പിന്നാലെ ഇന്ത്യന്‍ വേരുകളുള്ള തുള്‍സി ഗബാര്‍ഡും തയ്യാറെടുക്കുന്നു.

അടുത്തയാഴ്ച സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇന്ത്യന്‍ വംശജ കമല ഹാരിസ് ഉള്‍പ്പെടെ ഏതാനും നേതാക്കള്‍ കൂടി പാര്‍ട്ടിയിലെ പ്രാഥമിക മല്‍സരത്തിനായി സ്ഥാനാര്‍ഥിത്ഥ്വം പ്രഖ്യാപിക്കുമെന്നാണു റിപ്പോര്‍ട്ട്.

യുഎസ് പാര്‍ലമെന്റിലെ ആദ്യ ഹിന്ദു അംഗമാണു തുള്‍സി (37). അമേരിക്കക്കാരിയാണെങ്കിലും അമ്മ ഹിന്ദുമത വിശ്വാസിയാണെന്നതാണ് ഇന്ത്യന്‍ ബന്ധം. ഹവായിയില്‍ നിന്നുള്ള ജനപ്രതിനിധി സഭാംഗമാണ്. ഭഗവദ്ഗീതയില്‍ തൊട്ടാണു സത്യപ്രതിജ്ഞ ചെയ്തത്.

Exit mobile version