ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ വീണ്ടും തെരുവിലിറങ്ങി

ആയിരക്കണക്കിന് മഞ്ഞക്കുപ്പായ പ്രതിഷേധക്കാരാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ബാനറുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തി പ്രതിഷേധം നടത്തിയത്

പാരീസ്: ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. ഇന്ധനവില വര്‍ധനവും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും നവംബര്‍ 17 നാണ് ജനങ്ങള്‍ ഇന്ധനവിലയ്‌ക്കെതിരെ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.

ആയിരക്കണക്കിന് മഞ്ഞക്കുപ്പായ പ്രതിഷേധക്കാരാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ബാനറുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തി പ്രതിഷേധം നടത്തിയത്. ജനുവരി 15ന് ദേശീയ സംവാദം നടത്താനുള്ള മാക്രോണിന്റെ തീരുമാനത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മാക്രോണിന്റെ ക്ഷണം നേരത്തെ തന്നെ തള്ളിയതാണ്. ഇത് രാഷ്ട്രീയ നാടകമെന്നാണ് മഞ്ഞകുപ്പായക്കാരുടെ അഭിപ്രായം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സമരവും പ്രതിഷേധവും തുടരുമെന്നാണ് മഞ്ഞകുപ്പായക്കാര്‍ പറയുന്നത്.

Exit mobile version