ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് സൈന്‍ ബോര്‍ഡ് തകര്‍ന്നു വീണു..! 53കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ

കാന്‍ബറെ: ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് ദേശീയപാതയില്‍ സ്ഥാപിച്ചിരുന്ന സൈന്‍ ബോര്‍ഡ് തകര്‍ന്നു വീണു. എന്നാല്‍ അപകടത്തില്‍ 53കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓസ്‌ട്രേലിയയിലെ തുല്ലമറൈനിലുള്ള ഫ്രീവേയില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മെല്‍ബണിലേക്ക് പോവുകയായിരുന്ന കാറിന് മുകളിലേക്കായിരുന്നു സൈന്‍ ബോര്‍ഡ് വീണത്.

അതേസമയം അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം മുഴുവനായും തകര്‍ന്നിരുന്നു. അപകടം നടക്കുമ്പോള്‍ അതുവഴി വരികയായിരുന്ന ഒരാളാണ് സംഭവം ചിത്രീകരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യം 9 ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്.

ഏകദേശം നാലോ അഞ്ചോ അടി ഉയരത്തിലുള്ള സൈന്‍ ബോര്‍ഡാണ് തകര്‍ന്നു വീണത്. യുവനതിയെ ഉടന്‍ തന്നെ റോയല്‍ മെല്‍ബണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കഴുത്തിനും കൈക്കും സാരമായ പരുക്കേറ്റതായും വേറെ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version