അവസാനനിമിഷം വരെ പൊരുതി പ്രഗ്നാനന്ദ, ഒടുവില്‍ ലോകകപ്പ് ഫൈനലില്‍ തോല്‍വി, മടക്കം അഭിമാനത്തോടെ തലയുയര്‍ത്തി തന്നെ

ബകു: ഫിഡെ ചെസ് ലോകകപ്പ് ഫൈനലില്‍ അവസാനനിമിഷം വരെ പൊരുതി ഒടുവില്‍ പരാജയപ്പെട്ട് പ്രഗ്നാനന്ദ. പരാജയപ്പെട്ടുവെങ്കിലും ലോക ചെസ് വേദിയില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി അഭിമാനത്തോടെ തലയുയര്‍ത്തിയാണ് പ്രഗ്നാനന്ദ മടങ്ങുക.

ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്‌നസ് കാള്‍സണാണ് വിജയം നേടിയത്. പ്രഗ്നാനന്ദ കാള്‍സണിനോട് അവസാന നിമിഷം വരെ പൊരുതിയത് തോല്‍വി സമ്മതിച്ചത്. ആദ്യ രണ്ട് ഗെയിമുകളും സമനിലയില്‍ അവസാനിച്ചതോടെ ടൈബ്രേക്കറിലേക്ക് നീങ്ങിയ മത്സരത്തില്‍ ഒന്നര പോയിന്റ് നേടിയാണ് കാള്‍സണിന്റെ വിജയം.

also read: ആലുവയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: വീട്ടുകാര്‍ക്ക് അത്ഭുത രക്ഷ

ടൈബ്രേക്കറില്‍ ആദ്യ ഗെയിം കാള്‍സന്‍ നേടി. രണ്ടാമത്തെ ഗെയിം സമനിലയായതോടെ ആദ്യ ഗെയിമിലെ പോയന്റാണ് കാള്‍സണിന് വിജയം സമ്മാനിച്ചത്. കാള്‍സനെ ടൈബ്രേക്കറിന് മുന്‍പുള്ള ആദ്യ രണ്ടു ഗെയിമിലും സമനിലയില്‍ തളയ്ക്കാന്‍ പ്രഗ്‌നാനന്ദയ്ക്ക് സാധിച്ചിരുന്നു.

രണ്ടാം ഗെയിമില്‍ 30 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സമനില അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ടൈബ്രേക്കറിലേക്ക് മത്സരം നീങ്ങിയത്. വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ.

Exit mobile version