ചെസ് ലോകകപ്പ്: പ്രഗ്നാനന്ദ ഫൈനലില്‍, എതിരാളി മാഗ്നസ് കാള്‍സണ്‍

അസര്‍ബൈജാന്‍: ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരം രമേശ് ബാബു പ്രഗ്‌നാനന്ദ ഫൈനലില്‍. സെമി ഫൈനലില്‍ യുഎസ് താരം ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രഗ്‌നാനന്ദ ഫൈനലിലെത്തിയത്. ഫൈനലില്‍ നോര്‍വേ താരം മാഗ്‌നസ് കാള്‍സനെയാണ് നേരിടുക.

സെമി ഫൈനലില്‍ ഫാബിയാനോയുമായി നടന്ന രണ്ട് ഗെയിമും സമനിലയിലായിരുന്നു. വിജയിയെ തീരുമാനിക്കാനായി നടത്തിയ ടൈബ്രേക്കറിലാണ് പ്രഗ്‌നാനന്ദയുടെ വിജയം.

Exit mobile version