കോമയില്‍ 14 വര്‍ഷം, യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി..! 9 മാസംവരെ ഗര്‍ഭത്തെകുറിച്ച് ജീവനക്കാര്‍ അറിഞ്ഞില്ല.. പീഡിപ്പിച്ച പ്രതിയെ തേടി പോലീസ്

അരിസോണ: കോമയില്‍ 14 വര്‍ഷം കിടന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുഎസിലെ അരിസോണയിലെ ഫീനിക്‌സിലാണു ഡിസംബര്‍ 29ന് യുവതി പ്രസവിച്ചത്. എന്നാല്‍ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചത് ആരെന്ന് വ്യക്തമല്ല സംഭവത്തില്‍ പോലീസ് കേസെടുത്തു. അതേസമയം യുവതി ഗര്‍ഭിണിയായിരുന്നു എന്നത് തിരിച്ചറിയാതെ പോയതു ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് പോലീസ് ചൂണ്ടികാണിച്ചു.

അന്വേഷണത്തിന്റെ ആദ്യ പടിയായി സംശയമുള്ളവരുടെ പട്ടിക തയാറാക്കി കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തി ഒത്തുനോക്കും. മാത്രമല്ല വനിതാ രോഗികളുടെ മുറികളില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നതു ഹസിയെന്‍ഡ കേന്ദ്രം വിലക്കി. പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കില്‍ കൂടെ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിര്‍ദേശം. എന്നാല്‍ ശിശു ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കേന്ദ്രം അറിയിച്ചു.

സദാ സമയവും പരിചരണം ആവശ്യമുള്ളവരാണ് കോമയിലുള്ള രോഗികള്‍ എന്നിട്ടും യുവതി ഗര്‍ഭിണി ആയിരുന്ന കാര്യം ജീവനക്കാര്‍ തിരിച്ചറിഞ്ഞില്ലെന്നത് ആരോഗ്യകേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പസവം അടുത്തപ്പോള്‍ യുവതിയില്‍നിന്ന് ഞരക്കവും മൂളലും കേട്ടെങ്കിലും പ്രസവവേദനയാണെന്ന് ആര്‍ക്കും മനസ്സിലായില്ല. ഒരു നഴ്‌സ് മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. അവരാണ് കുഞ്ഞിനെ പുറത്തെടുത്തതും. എന്നാല്‍ യുവതിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സംഭവം യുവതിയുടെ കുടുംബത്തെ അറിയിച്ചോയെന്ന കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംഭവം പുറത്തുവന്നതിനെത്തുടര്‍ന്നു കേസന്വേഷണം ശക്തിപ്പെടുത്താന്‍ യുവതിക്കു പിന്തുണയുമായി രണ്ടു സന്നദ്ധ സംഘടനകള്‍ എത്തിയിട്ടുണ്ട്.

Exit mobile version