പുതുവത്സരാഘോഷം; തായ്‌ലാന്‍ഡില്‍ റോഡ് അപകടങ്ങളില്‍ പൊലിഞ്ഞത് 463 ജീവന്‍

തായ്‌ലാന്‍ഡില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി രണ്ടുവരെയുള്ള ഏഴു ദിവസങ്ങളിലാണ് ഇത്രയും അപകട മരണങ്ങള്‍ സംഭവിച്ചത്

ബാങ്കോക്ക്: പുതുവത്സര ദിനത്തില്‍ തായ്‌ലാന്‍ഡില്‍ റോഡ് അപകടങ്ങളില്‍ പൊലിഞ്ഞത് 463 ജീവനുകളാണ്. 4,000 പേര്‍ക്കു പരുക്കേറ്റു. ബൈക്കുകളാണ് 80 ശതമാനം അപകടങ്ങള്‍ക്കും കാരണമായത്. അമിത വേഗവും മദ്യപാനവുമാണ് അപകടത്തിന് കാരണം.

തായ്‌ലാന്‍ഡില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി രണ്ടുവരെയുള്ള ഏഴു ദിവസങ്ങളിലാണ് ഇത്രയും അപകട മരണങ്ങള്‍ സംഭവിച്ചത്. പുതുവത്സര ദിനത്തില്‍ മാത്രം 89 പേര്‍ മരിക്കുകയും 700 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടംപിടിച്ച ഏഴു ദിനങ്ങളെന്നാണ് ഇതിനെ തായ്ലന്‍ഡുകാര്‍ പറയുന്നത് .

Exit mobile version