ഒരു രാത്രിക്ക് ഒരു കോടി രൂപ വാടക! ലോകത്തിലെ എറ്റവും വിലകൂടിയ ഹോട്ടല്‍ മുറി, ആഡംബരത്തിന്റെ അങ്ങേയറ്റം

സിന്‍സിറ്റി എന്നറിയപ്പെടുന്ന ലാസ്വെഗാസിലെ പാംസ് കാസിനോ എന്ന റിസോര്‍ട്ടിലാണ് കോടികള്‍ വിലമതിക്കുന്ന ഈ ആഡംബര സ്യൂട്ട്.

room

പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ ഒരു രാത്രിക്ക് വാടകയുള്ള ആഡംബര ഹോട്ടലുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ കോടികള്‍ വാടക നല്‍കുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ ഹോട്ടല്‍ മുറിയുടെ വിശേഷങ്ങള്‍ അറിയാം.

സിന്‍സിറ്റി എന്നറിയപ്പെടുന്ന ലാസ്വെഗാസിലെ പാംസ് കാസിനോ എന്ന റിസോര്‍ട്ടിലാണ് കോടികള്‍ വിലമതിക്കുന്ന ഈ ആഡംബര സ്യൂട്ട്. പ്രശസ്ത ബ്രിട്ടീഷ് കലാകാരനായ ഡാമിയന്‍ ഹിര്‍സ്റ്റും ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ ബെന്റല്‍ ആന്‍ഡ് ബെന്റലും ചേര്‍ന്നാണ് ഹോട്ടലിലെ എംപതി എന്ന സ്യൂട്ട് രൂപ കല്പന ചെയ്തിരിക്കുന്നത്. മലൂഫ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് ജോര്‍ജ് മലൂഫിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 94065 ചതുരശ്ര അടിയില്‍ 703 മുറികളാണ് ഈ റിസോര്‍ട്ടില്‍ ഉള്ളത്. ]

836 ചതുശ്ര അടി വിസ്തീര്‍ണമുള്ള എംപതി സ്യൂട്ടിന് രണ്ട് നിലകളും ഒരു സ്വകാര്യ നീന്തല്‍ക്കുളവും ഒരു സിനിമാശാലയും 13 സീറ്റുകളുള്ള ബാറും ഉണ്ട്. 52 അതിഥികള്‍ക്ക് ആതിഥ്യമരുളാന്‍ കഴിയുന്ന വലിയ വിശ്രമമുറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് വലിയ കിടപ്പുമുറികളും വലിയ ഡൈനിംഗ് ഹാളും മസാജും ഫിറ്റ്നസ് റൂമുകളുമുള്ള സ്പായും സ്യൂട്ടിന്റെ ഭാഗമാണ്.

കൂടാതെ, മുറിയില്‍ 24 മണിക്കൂര്‍ ബട്ട്ലര്‍ സേവനവും ഒരു ഡ്രൈവറും ബാര്‍ സ്റ്റാഫിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കാസിനോയിലേക്കുള്ള എ-ലിസ്റ്റ് ലെവല്‍ പ്രവേശനവും ഡേക്ലബ്ബിലേക്കും നൈറ്റ്ക്ലബ്ബിലേക്കും പേള്‍ കണ്‍സേര്‍ട്ട് തിയേറ്ററിലേക്കും വിഐപി പ്രവേശനവും ഇവര്‍ വാഗ്ദാനം ചെയ്യുന്നു.

Exit mobile version