റിസോർട്ടിലെ ഭക്ഷണം പുഴുവരിച്ച നിലയിൽ പിടിച്ചെടുത്തു; വിനോദ സഞ്ചാര മേഖലയിൽ പരിശോധന ശക്തം

വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷണം പാകം ചെയ്ത രണ്ട് റിസോര്‍ട്ടുകളുടെ അടുക്കള ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടപ്പിച്ചു.

തൃശൂർ: വിനോദ സഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളില്‍ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്‌. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥലത്ത് നിന്ന് പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണവും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും പിടിച്ചെടുത്തു. വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷണം പാകം ചെയ്ത രണ്ട് റിസോര്‍ട്ടുകളുടെ അടുക്കള ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടപ്പിച്ചു.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുൻപായി പുഴയോരത്തുള്ള ഗ്രീൻ സൈറ്റ് റിസോർട്ട്, ക്ലിറന്റ് റിസോർട്, ലാ കോസ്റ്റ റിസോർട്ട് എന്നിവടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇതിൽ ഗ്രീൻ സൈറ്റ് റിസോർട്ടിലെ ഭക്ഷണം പുഴുവരിച്ച നിലയിലായിരുന്നു.

Exit mobile version