സൂപ്പര്‍ബഗ് ഭീതിയില്‍ പലസ്തീന്‍; പടരുന്നത് നിപ്പയ്ക്കു സമാനമായ വൈറസ്

ഈ മഹാമാരി ചുരുങ്ങിയ സമയം കൊണ്ട് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാം

ലോകമനഃസാക്ഷിയെത്തന്നെ ആകെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്ന സംഘര്‍ഷഭൂമിയായ പലസ്തീനില്‍ സ്ഥിരമായി നില്‍ക്കുന്ന യുദ്ധഭീതിയ്‌ക്കൊപ്പം ഇപ്പോള്‍ ഒരു മഹാവ്യാധിയെ ഓര്‍ത്തുള്ള രോഗഭീതി കൂടിയുണ്ട്. ആന്റിബയോട്ടിക്കുകളെപ്പോലും പോലും പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഭീകര വൈറസുകള്‍ പരത്തുന്ന പകര്‍ച്ചവ്യാധിയാണ് ഈ പ്രശ്‌നബാധിത മേഖലയെ ഇപ്പോള്‍ കൂടുതല്‍ ഭീതിയുടെ ഇടങ്ങളാക്കി മാറ്റുന്നത്.

ഈ മഹാമാരി ചുരുങ്ങിയ സമയം കൊണ്ട് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാം, കൂടുതല്‍ ഇടങ്ങളിലേക്ക് പടര്‍ന്നേക്കാം എന്ന ആശങ്കയിലും എങ്ങനെ പ്രതിരോധിക്കാമെന്ന ചര്‍ച്ചകളിലുമാണ് ഗാസയിലിലെയും വെസ്റ്റ് ബാങ്കിലെയും വിദഗ്ധ ഡോക്ടര്മ്മാര്.

യുദ്ധക്കെടുതികള്‍ ആകെ തകര്‍ത്തെറിഞ്ഞിരിക്കുന്ന ഈ മേഖലയെ സാമ്പത്തികമായും രാഷ്ട്രീയമായും കൂടുതല്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ് ഈ അപ്രതീക്ഷിത വിപത്ത്. രോഗത്തിന്റെ ചികിത്സയ്ക്കും ഗവേഷണത്തിനും വേണ്ടി വരുന്ന അമിത ചിലവുകള്‍, നീണ്ട കാലത്തെ ചികിത്സ വേണ്ടി വരുന്നതിനാല്‍ ആശുപത്രി കിടക്കകളുടെയും മറ്റ് സൗകര്യങ്ങള്‍ളുടെയും പ്രകടമായ കുറവ്, മുതലായവയൊക്കെ അവിടുത്തെ ആരോഗ്യസംവിധാനത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രോഗം ഭേദമായെന്നു കരുതി മടങ്ങിപ്പോകുന്ന രോഗികള്‍ക്കുപോലും ആജീവനാന്തം നിലനില്‍ക്കുന്ന വൈകല്യങ്ങള്‍ സംഭവിച്ചേക്കാം. ആകെ ഭീതിയും അരക്ഷിതാവസ്ഥയും മാത്രമാണ് ഈ മേഖലയില്‍ ഇന്ന് അവശേഷിക്കുന്നത്.

മഹാവ്യാധികള്‍ക്ക് എളുപ്പത്തില്‍ വളരാന്‍ വളക്കൂറുള്ള മണ്ണാണ് ഗാസയുടേത്. തുടര്‍ച്ചയായ യുദ്ധങ്ങളും ആഭ്യന്തര സംഘര്ഷങ്ങളും മൂലം ആരോഗ്യസംവിധാനങ്ങളൊന്നും കാര്യക്ഷമമാകാത്ത ഗാസ പോലൊരു പ്രദേശത്ത് എളുപ്പം പ്രതിരോധിക്കാന്‍ കഴിയാത്ത ഒരു പുതിയ മാരക രോഗം പടരുന്നത് ലോകം ആശങ്കയോടെയാണ് നോക്കികാണുന്നത്.

ഇത് പലസ്തീന്റെ മാത്രം പ്രശ്നമേയല്ല കാണേണ്ടത്, വിനാശകാരികളായ വൈറസുകള്‍ക്ക് അതിര്‍ത്തികളില്ല എന്നതിനാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഒരു ആഗോള ആരോഗ്യപ്രശ്ശനമായി തന്നെ ഇത് മനസിലാക്കണം എന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവരിലൂടെ രോഗം പകരാനുള്ള സാധ്യത ഉണ്ടെന്ന് മാത്രമല്ല, ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ ഒന്നും പ്രകടമായിരിക്കില്ല, മനുഷ്യരിലൂടെ നേരിട്ടല്ലാതെയും ഈ വൈറസ് പരക്കാം എന്നതൊക്കെ ആശങ്ക ഇരട്ടിപ്പിക്കുന്നു.

ഈ വിപത്തിനെ എങ്ങെനെ നേരിടാം എന്നതിനെക്കുറിച്ച് പല പദ്ധതികളും ആവിഷ്‌കരിക്കാനായെങ്കിലും ഇവ പലതും നടപ്പിലാക്കാന്‍ കഴിയുന്നില്ല. ആന്റി ബയോട്ടിക്കുകളുടെ ലഭ്യതക്കുറവുമൂലം രോഗികള്‍ക്ക് വേണ്ടത്ര അളവില്‍ കൃത്യമായ മരുന്നുകള്‍ കിട്ടാതെ വരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്.

അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, നല്ല ഭക്ഷണം എന്നിവയ്ക്ക് പോലും അപകടകരമായ രീതിയില്‍ ക്ഷാമമുണ്ട്. ഡോക്ടറുമാര്‍ക്കും ആരോഗ്യമേഖലയില്‍ പണിയെടുക്കുന്ന മറ്റ് ജീവനക്കാര്‍ക്കും സ്വയം പ്രതിരോധത്തിനും സുരക്ഷയ്ക്കുമുള്ള ഗ്ലോസുകളും ഉറകളും മാസ്‌കുകയും പോലും വേണ്ടത്ര ലഭിക്കുന്നില്ല.

Exit mobile version