പൂവന്‍കോഴി ദിവസവും അഞ്ച് മണിക്ക് കൂകുന്നു: പരാതിയുമായി ഡോക്ടര്‍ പോലീസ് സ്റ്റേഷനില്‍

ഇന്‍ഡോര്‍: പൂവന്‍കോഴി കൂകുന്നതിന്റെ പേരില്‍ പോലീസ് സ്റ്റേഷനില്‍ പരാതി.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് സംഭവം. അയല്‍വീട്ടിലെ പൂവന്‍കോഴി കൂകുന്നതിനാല്‍ തനിക്ക് സ്വസ്ഥമായി കഴിയാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായാണ് ഒരു ഡോക്ടര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.

ഇന്‍ഡോറിലെ പലാസിയയിലാണ് പൂവന്‍ കോഴി കൂവല്‍ പ്രശ്‌നം. പലാസിയ ഏരിയയിലെ ഗ്രേറ്റര്‍ കൈലാഷ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഡോക്ടര്‍ അലോക് മോദിയാണ് അയല്‍ക്കാരിക്ക് എതിരെ രേഖാമൂലം പരാതി നല്‍കിയത്.

ആദ്യം ഇരുകൂട്ടരെയും വിളിച്ചുവരുത്തി പരാതി രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ഇരുകൂട്ടരും പ്രശ്‌നം പരിഹരിക്കാന്‍ സഹകരിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Read also:പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകും! ശ്രീനി പഴയ ശ്രീനിയായി മാറി, എല്ലാ അര്‍ത്ഥത്തിലും: സന്തോഷം പങ്കുവച്ച് സത്യന്‍ അന്തിക്കാട്

തന്റെ വീടിന് സമീപം ഒരു സ്ത്രീ കോഴികളെയും നായ്ക്കളെയും വളര്‍ത്തുന്നുണ്ടെന്നും, എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ച് മണിക്ക് കോഴി കൂകുമെന്നും ഇത് തനിക്ക് ഏറെ വിഷമമാണെന്നും ആണ് ഡോക്ടര്‍ മോദി പരാതിയില്‍ പറയുന്നു. ജോലി കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് താന്‍ വീട്ടിലേക്ക് മടങ്ങുന്നതെന്നും അതിരാവിലെ എഴുന്നേല്‍ക്കുന്ന പൂവന്‍കോഴിയുടെ പുലര്‍ച്ചെ മുതല്‍ കൂവി തന്റെ സ്വസ്ഥതയും സമാധാനവും കളയുകയാണെന്നും പരാതിയില്‍ പറയുന്നു.

Exit mobile version