കൊവിഡിനെക്കാള്‍ ഭീകരം..! അതിമാരക ജൈവായുധത്തിന്റെ പണിപ്പുരയില്‍ ചൈനയും പാകിസ്താനും, ആശങ്കയില്‍ ലോകരാജ്യങ്ങള്‍

പാകിസ്താന്‍ സൈന്യത്തിന്റെ ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടേക്‌നോളജി ഓര്‍ഗനൈസേഷനും ചൈനയിലെ വുഹാനിലെ വിവാദമായ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പുതിയ 'ജൈവായുധ'ത്തിന്റെ പണിപ്പുരയിലുള്ളതെന്നാണ് അറിയുന്നത്.

lab

ഇസ്ലാമാബാദ്: ചൈനയും പാകിസ്താനും ചേര്‍ന്ന് കൊവിഡിനെക്കാള്‍ മാരകമായ ജൈവായുധത്തെ ജനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന്. പാകിസ്താനിലെ റാവല്‍പിണ്ടിയിലെ രഹസ്യകേന്ദ്രത്തില്‍ അതിമാരക ജൈവായുധത്തിന്റെ പണിപ്പുരയിലാണെന്ന് ജിയോ പോളിറ്റിക്‌സിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

പാകിസ്താന്‍ സൈന്യത്തിന്റെ ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടേക്‌നോളജി ഓര്‍ഗനൈസേഷനും ചൈനയിലെ വുഹാനിലെ വിവാദമായ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പുതിയ ‘ജൈവായുധ’ത്തിന്റെ പണിപ്പുരയിലുള്ളതെന്നാണ് അറിയുന്നത്.

വുഹാന്‍ വൈറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിതിയാണ് സാര്‍സ് കൊവിഡ് 19 വൈറസ് എന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. കൊവിഡിനെക്കാള്‍ നാശം വിതയ്ക്കാന്‍ ശേഷിയുന്ന രോഗാണുവാണ് ഉയര്‍ന്നുവരുന്നത് എന്നാണ് അറിയുന്നത്.

കോളാബുറേഷന്‍ ഫോര്‍ എമേര്‍ജിങ്ങ് ഇന്‍ഫെക്ഷന്‍സ് ഡിസീസ് ആന്റ് സ്റ്റഡീസ് ഓണ്‍ ബയോളജിക്കല്‍ കണ്‍ട്രോള്‍ ഓഫ് വെക്ടര്‍ ട്രാന്‍സ് മിറ്റിങ്ങ് ഡിസീസ് എന്ന പേരിലാണ് പദ്ധതി നടക്കുന്നതെന്നും ജിയോ പോളിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

also read; പ്രവാസികള്‍ അറിയാന്‍…! നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് കൈത്താങ്ങായി നോര്‍ക്ക, നവംബറില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു

അതേസമയം, റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പാകിസ്താന്‍ രംഗത്തെത്തി. അതിസുരക്ഷിതമായ ലബോറട്ടറിയെ കുറിച്ച് രഹസ്യമൊന്നുമില്ലെന്ന് പാകിസ്താന്റെ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

ബയോ സേഫ്റ്റി ലെവല്‍ 3യാണ് റാവല്‍പിണ്ടിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ളത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റേറ്റ്‌സ് പാര്‍ട്ടീസ് ടു ദ ബയോളജിക്കല്‍ ആന്റ് ടോക്‌സിന്‍സ് വെപ്പണ്‍സ് കണ്‍വെന്‍ഷനില്‍ പാകിസ്താന്‍ പങ്കുവയ്ക്കാറുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ അവകാശപ്പെട്ടു.

എന്നാല്‍, തങ്ങള്‍ സൂചിപ്പിച്ചത് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് അല്ലെന്നും റാവല്‍പിണ്ടിയിലെ ബയോസേഫ്റ്റി ലെവല്‍ 4 ഉള്ള ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടേക്‌നോളജി ഓര്‍ഗനൈസേഷന്റെ കീഴിലുള്ള ചക്‌ലാല കണ്‍ഡേവ്‌മെന്റിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ചാണെന്നും ജിയോ പൊളിടിക് പറയുന്നു.

ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ടൂസ്റ്റാര്‍ ജനറല്‍മാരുടെ നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജൈവായുധ വിദഗ്ദര്‍ പാകിസ്താന്‍ സൈന്യത്തിന്റെ കീഴിലുള്ള ഇത്തരം ഇന്‍സ്റ്റിറ്റ്യൂട്ടികളില്‍ പരിക്ഷണങ്ങള്‍ നടക്കുന്നില്ലെന്നും പകരം ജൈവായുധ നിര്‍മ്മാണമാണ് നടക്കുന്നതെന്നും ആരോപിക്കുന്നു.

ജീവന്‍ തന്നെ ഭീഷണിയിലാക്കുന്ന അതിമാരകമായ രോഗാണുക്കളുടെ പഠനമാണ് ബയോ സേഫ്റ്റി ലെവല്‍ 4 ലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടക്കുന്നത്. പാകിസ്താന്‍ പോലൊരു രാജ്യം ഇത്തരം അതിമാരക രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതില്‍ ശാസ്ത്രജ്ഞരും ഇന്റലിജന്‍സ് വിഭാഗവും അതീവ ആശങ്ക പ്രകടിപ്പിക്കുന്നു.

Exit mobile version