പ്രവാസികള്‍ അറിയാന്‍…! നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് കൈത്താങ്ങായി നോര്‍ക്ക, നവംബറില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു

നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ കാനറാ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു തൊഴില്‍ ചെയ്തു സ്ഥിരമായി മടങ്ങി വന്നവര്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റു വഴി അപേക്ഷിക്കാം.

expatriate

തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നവംബറില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. നവംബര്‍ 10,11 തീയതികളില്‍ തിരുവനന്തപുരം ,കൊല്ലം ,തൃശൂര്‍ ,പാലക്കാട് ജില്ലകളിലാണ് മേള സംഘടിപ്പിക്കുന്നത്. നോര്‍ക്ക റൂട്‌സില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്കാണ് ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം.

നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ കാനറാ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു തൊഴില്‍ ചെയ്തു സ്ഥിരമായി മടങ്ങി വന്നവര്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റു വഴി അപേക്ഷിക്കാം. കാനറാ ബാങ്ക് റീജണല്‍ ഓഫീസുകളിലാണ് മേള നടക്കുക.

also read; മകള്‍ പുതിയ കോളേജിലേക്ക്; നിറകണ്ണുകളോടെ യാത്രയാക്കി അച്ഛന്‍, വീഡിയോ

നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് ലോണ്‍ നല്‍കുന്നത്. ഇതുവഴി 15 ശതമാനം മൂലധന സബ്സിഡിയും 3 ശതമാനം പലിശ സബ്സിഡിയും സംരംഭകര്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

അതേസമയം ആരോഗ്യം, സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സിന്റെ അഭിമുഖ്യത്തില്‍ യുകെ കരിയര്‍ ഫെയര്‍ എന്ന പേരില്‍ റിക്രൂട്ട്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടം നവംബര്‍ 21 മുതല്‍ 25 വരെ എറണാകുളം താജ് ഗെയ്റ്റ്വേ ഹോട്ടലില്‍ നടക്കും.

ഡോക്ടര്‍മാര്‍, വിവിധ സ്പെഷാലിറ്റികളിലേയ്ക്ക് നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അപേക്ഷിക്കാം.

ഒഴിവുകള്‍ സംബന്ധിച്ചും, തൊഴില്‍ പരിചയം, ഇംഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 15-ന് മുന്‍പ് അപേക്ഷിക്കണം.

Exit mobile version