അത്താഴ വിരുന്നിൽ വച്ച് കണ്ടുമുട്ടി, പിന്നീട് പ്രണയം പൂത്തുലഞ്ഞു…! 78 കാരനായ വൃദ്ധൻ 18 കാരിയെ വിവാഹം കഴിച്ചു

ന്ന് വർഷം മുമ്പ് കഗയാൻ പ്രവിശ്യയിലെ ഒരു അത്താഴ വിരുന്നിൽ വച്ചാണ് അന്ന് പതിനഞ്ചുകാരിയായ ഹലീമ അബ്ദുള്ളയെ റാഷെദ് കണ്ടുമുട്ടുന്നത്.

മനില: പ്രണയത്തിന് കണ്ണുംമൂക്കും മാത്രമല്ല പ്രായവ്യത്യാസവും ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഫിലിപ്പീൻസിലെ നവദമ്പതികൾ. 78 കാരനായ വൃദ്ധൻ 18 കാരിയായ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു.

ഫാന്റസി കഥകളെപോലും വെല്ലുന്ന ഇരുവരുടേയും പ്രണയകഥ ആരംഭിക്കുന്നത് പെൺകുട്ടിയെ പതിനഞ്ചാം വയസിലാണ്. മൂന്ന് വർഷം മുമ്പ് കഗയാൻ പ്രവിശ്യയിലെ ഒരു അത്താഴ വിരുന്നിൽ വച്ചാണ് അന്ന് പതിനഞ്ചുകാരിയായ ഹലീമ അബ്ദുള്ളയെ റാഷെദ് കണ്ടുമുട്ടുന്നത്.

also read: എൽഇഡി ടിവി പൊട്ടിത്തെറിച്ചു; ഉഗ്രസ്‌ഫോടനത്തിൽ 16കാരന് ദാരുണാന്ത്യം, വീട് ഭാഗികമായി തകർന്നു! ഭീതിയിൽ പ്രദേശവാസികൾ

റാഷെദ് ഇതിന് മുമ്പ് വിവാഹം കഴിച്ചിട്ടോ പ്രണയിച്ചിട്ടോ ഇല്ല. അതുപോലെ തന്നെ ഹലീമയുടേയും ആദ്യത്തെ പ്രണയമാണ് റാഷെദുമായി ഉണ്ടായിരുന്നത്. പെൺകുട്ടിക്ക് പതിനഞ്ച് വയസുള്ളപ്പോൾ, റാഷെദ് മംഗകോപ്പ് ഒരു കർഷകനായിരുന്നു. എന്നാൽ ഇപ്പോൾ തൊഴിലൊന്നും ചെയ്യുന്നില്ല.

‘വിവാഹം കഴിയുന്നതിന് മുമ്പ് മൂന്നു വർഷം അവരിരുവരും ഒരുമിച്ചുണ്ടായിരുന്നു. ‘വരൻ എന്റെ പിതാവിന്റെ സഹോദരനാണ്. വധുവിന്റെ അച്ഛൻ എന്റെ അമ്മാവനുവേണ്ടി ജോലി ചെയ്യുന്നയാളും. അങ്ങനെയാണ് ഒരു അത്താഴ വിരുന്നിൽ അവർ ഇരുവരും കണ്ടുമുട്ടിയത്’ എന്ന് റാഷെദിന്റെ മരുമകനായ ബെൻ പറയുന്നു.

പെൺകുട്ടിയാണ് ആദ്യം പ്രണയത്തിൽ വീണത്. 60 വയസിന്റെ വ്യത്യാസമുണ്ട് ഹലീമയും റാഷെദും തമ്മിൽ. എന്നാൽ, അതൊന്നും വിവാഹത്തിന് തടസമായിരുന്നില്ല എന്നും ഇരുവീട്ടുകാർക്കും വിവാഹത്തിന് സമ്മതം തന്നെ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഫിലിപ്പീൻസിലെ നിയമ പ്രകാരം 21 വയസിൽ താഴെ ഉള്ളവർക്ക് വിവാഹിതരാവാം. എന്നാൽ, മാതാപിതാക്കളുടെ സമ്മതം വിവാഹക്കാര്യത്തിൽ നിർബന്ധമാണ്. ഏതായാലും ഹലീമയും റാഷെദും കാർമെൻ ടൗണിലെ പുതിയ വീട്ടിൽ പുതിയ ജീവിതം തുടങ്ങിക്കഴിഞ്ഞു.

Exit mobile version