ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഇനി ഇല്ല: 38000 ലേറെ പരാതികള്‍, നിര്‍മ്മാണം നിര്‍ത്തുന്നു

ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി ബേബി പൗഡര്‍ വിപണിയിലെ കുത്തകയായിരുന്നു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍
ബേബി പൗഡര്‍ ഇനി വെറും നൊസ്റ്റാള്‍ജിയ മാത്രമാവുകയാണ്.

കുട്ടികള്‍ക്കുള്ള ടാല്‍ക്കം പൗഡര്‍ നിര്‍മ്മാണം നിര്‍ത്തുകയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. 2023ഓടെ ആഗോളതലത്തില്‍ നിര്‍മ്മാണം അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ക്യാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം പൗഡറില്‍ കണ്ടത്തിയതോടെ വലിയ പരാതികളാണ് ജോണ്‍സണിന് നേരിടേണ്ടി വന്നത്. 38000 ത്തോളം ആളുകളാണ് കമ്പനിക്കെതിരെ വിവിധ കോടതികളെ സമീപിച്ചത്.

തുടര്‍ന്ന് 2020ല്‍ വിപണിമൂല്യം കുത്തനെ ഇടിഞ്ഞതോടെ യുഎസിലും കാനഡയിലും പൗഡര്‍ വില്പന അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കമ്പനി ചെയ്തത്. ആഗോളതലത്തില്‍ വില്‍പന നിര്‍ത്തുകയാണെന്ന അറിയിപ്പിലും ഈ ആരോപണങ്ങള്‍ കമ്പനി നിഷേധിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധകളില്‍ ടാല്‍ക്കം പൗഡര്‍ സുരക്ഷിതവും ആസ്ബറ്റോസ്‌രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു.

Exit mobile version