100 കോടി കോവിഡ് വാക്സിന്‍ നിര്‍മ്മിക്കുമെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍; സെപ്റ്റംബറില്‍ ക്ലിനിക്കല്‍ പരീക്ഷണം

വാഷിങ്ടണ്‍: അടുത്ത വര്‍ഷത്തോടെ 100 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ നിര്‍മ്മിക്കുമെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. കമ്പനി വാക്സിന്‍ നിര്‍മാണം ഊര്‍ജിതമാക്കുകയും സെപ്റ്റംബറോടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനൊരുങ്ങുകയുമാണെന്ന് ചീഫ് സയന്റിഫിക് ഓഫീസറായ പോള്‍ സ്റ്റൊഫല്‍സ് എബിസി ന്യൂസിനോട് വ്യക്തമാക്കി.

എഫ്ഡിഎ അംംഗീകരിക്കുകയാണെങ്കില്‍ ഈ വര്‍ഷം തന്നെ വാക്സിന്‍ പുറത്തിറക്കാമെന്നും ഇദ്ദേഹം പറഞ്ഞു. വാക്സിനില്ലാതെ കോവിഡ് പ്രതിരോധം സാധ്യമാണോ എന്ന ചോദ്യത്തിന് അങ്ങനെ പ്രതീക്ഷിക്കുന്നെങ്കിലും അതിന് സാധ്യതയില്ലെന്നാണ് ഇദ്ദേഹം മറുപടി നല്‍കിയത്.

Exit mobile version