കണക്കിൽ 100ൽ 90 വരെ മാർക്ക് നേടിയ കുട്ടി ഇത്തവണ നേടിയത് 6 മാർക്ക്; അച്ഛന്റെ ‘പഠിപ്പിക്കൽ’ ഗംഭീരമെന്ന് സോഷ്യൽമീഡിയ, വിങ്ങിപ്പൊട്ടി കരയുന്ന പിതാവിന്റെ വീഡിയോ വൈറൽ

Man starts crying | Bignewslive

കണക്കിൽ 100ൽ 90 വരെ മാർക്ക് നേടിയ കുട്ടി ആറ് മാർക്ക് നേടിയപ്പോൾ വിങ്ങിപ്പൊട്ടി കരയുന്ന പിതാവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. കാരണമാകട്ടെ, പിതാവാണ് ഒരു വർഷത്തോളം കുത്തിയിരുന്ന് മകനെ കണക്ക് പഠിപ്പിച്ചത്. മുൻപ് നൂറിൽ 40 മുതൽ 50 വരെ മാർക്ക് വരെ വാങ്ങിയിരുന്നതായി മകൻ പറയുന്നു.

‘സിഗരറ്റ് വലിക്കുന്ന കാളി’ : സംവിധായക ലീന മണിമേഖലയ്‌ക്കെതിരെ പ്രതിഷേധം

ഒരിക്കൽ 90 മാർക്ക് വരെ നേടിയിരുന്നു. പക്ഷേ പിതാവ് പഠിപ്പിച്ച് തുടങ്ങിയ ശേഷം അവന് 10 മാർക്ക് പോലും നേടാൻ കഴിഞ്ഞില്ലെന്നതാണ് പൊട്ടിക്കരയാൻ ഇടയാക്കിയത്. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ് ഇപ്പോൾ. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ഷെങ്ഷൗവിൽ സ്വദേശികളാണ് മാതാപിതാക്കൾ.

ജൂൺ 23നാണ് മകന്റെ ഗണിതശാസ്ത്രത്തിന്റെ ഫലം പുറത്ത് വന്നത്. പരീക്ഷയിൽ മകന് നൂറിൽ വെറും ആറ് മാർക്ക് മാത്രമാണ് ലഭിച്ചത്. പുറത്ത് ട്യൂഷന് പോലും വിടാതെ തന്റെ പ്രത്യേകം മേൽനോട്ടത്തിൽ പഠിപ്പിച്ചിട്ടും മാർക്ക് കുറഞ്ഞുപോയതാണ് പിതാവിന് താങ്ങാൻ കഴിയാത്തത്.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലാണ് മകന്റെ മാർക്ക് കണ്ട് ഞെട്ടിപ്പോയ പിതാവിന്റെ ദൃശ്യം വന്നത്. അവൻ ഇനി തനിയെ പഠിക്കട്ടെയെന്നും വീഡിയോയിൽ അദ്ദേഹം കരഞ്ഞ് പറയുന്നുണ്ട്.

Exit mobile version