സിനിമാനടനായി ജ്വലിച്ചു; സൈന്യത്തിൽ ചേർന്ന് പോരാടി; ഒടുവിൽ റഷ്യൻ ആക്രമണത്തിൽ ഉക്രൈൻ പോരാളിക്ക് വീരമൃത്യു

കീവ്: റഷ്യയുടെ ആക്രമണത്തിൽ ഉക്രേനിയൻ നടനും സൈനികനുമായ പാഷ ലീ വീരമൃത്യു വരിച്ചു. ഉക്രൈനിലെ ഒഡേസ ചലച്ചിത്രോത്സവത്തിനിടെയാാണ് പാഷ ലീയുടെ മരണവാർത്ത പുറത്തുവിട്ടത്.

മീ റ്റിങ് ഓഫ് ക്ലാസ്‌മേറ്റ്‌സ്, ഫ്‌ലൈറ്റ് റൂൾസ്, സെൽഫി പാർട്ടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് പാഷ ലീ.

കഴിഞ്ഞ ആഴ്ചയാണ് റഷ്യയ്‌ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമാകാൻ 33 കാരനായ പാഷ ലീ ഉക്രൈൻ സൈന്യത്തിൽ ചേർന്നത്. യുദ്ധം തുടങ്ങിയതോടെ ഒട്ടേറെ പേർ ഉക്രൈൻ ടെറിട്ടോറിയൽ ആർമിയിൽ ചേർന്നിരുന്നു.

ALSO READ- സുരക്ഷിതമായി തലചായ്ക്കാൻ ഒരിടമില്ലാത്തവർക്ക് വീടൊരുക്കാൻ ഭൂമി വിട്ട് നൽകി രാധമ്മ ടീച്ചർ; വനിതാദിനത്തിൽ നാടിന് കൈത്താങ്ങായി പ്രഖ്യാപനം; ഫ്‌ളാറ്റ് ഒരുങ്ങും

അതേസമയം, തിങ്കളാഴ്ച ഉക്രൈയ്ൻ നേതാക്കളുമായി റഷ്യ നടത്തിയ മൂന്നാം ഘട്ട സമാധാനചർച്ചകളുടെ വിവരം പുട്ടിൻ കൈമാറി. നാളെ തുർക്കിയിൽ അടുത്ത സമാധാനചർച്ച നടക്കും.

Exit mobile version