കടങ്ങള്‍ വീട്ടാന്‍ തനിക്കാകും, പ്രധാനമന്ത്രി ആക്കണം..! ടവറില്‍ കയറി പ്രതിഷേധം നടത്തിയ യുവാവ് അറസ്റ്റില്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ടവറിന് മുകളില്‍ കയറി യുവാവിന്റെ പ്രതിഷേധം ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ തനിക്കാകുമെന്നും ആറുമാസം കൊണ്ട് പാകിസ്താന്റെ കടങ്ങള്‍ തീര്‍ക്കും എന്നും പറഞ്ഞാണ് ടവറിനു മുകളില്‍ ഇരുന്നത്.

ഇസ്ലാമാബാദിലെ ബ്ലൂ ഏരിയയില്‍ ഉള്ള ടവറിലാണ് ഇയാള്‍ കയറിയത്. ഇമ്രാന്‍ ഖാനോടൊ സര്‍ഗോദയിലെ സീനിയര്‍ ഓഫീസെറോടോ സംസാരിക്കാതെ താഴെയിറങ്ങില്ലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളെ താഴെയിറക്കിയത്. അതേസമയം യുവാവിന് മാനസീകാസ്വാസ്ഥ്യം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Exit mobile version