2000ത്തില്‍ വാങ്ങിയ നോക്കിയ ഫോണ്‍ ഭാര്യയ്ക്ക് സമ്മാനിച്ചത് 2018ല്‍..! പറയാനുണ്ട് 18 വര്‍ഷത്തെ പ്രണയ വിരഹത്തിന്റെ കഥ

രണ്ടായിരത്തില്‍ വാങ്ങിയ സമ്മാനം ഭാര്യയ്ക്ക് നല്‍കി പലസ്തീനി സ്വദേശി. പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണുനിറയ്ക്കുന്ന കാഴ്ച കാണാന്‍ മക്കളും സാക്ഷികളായി. 18 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഇമാദ് അല്‍ ദിന്‍ സഫ്താവിതന്റെ ഭാര്യക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ദുബായില്‍ നിന്നും ഗസ്സയിലേക്ക് മടങ്ങുന്നതിനിടെയാണ് റഫ അതിര്‍ത്തിയില്‍ വെച്ച് സഫ്താവി ഇസ്രായേല്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്. രണ്ടായിരത്തിലാണ് സംഭവം നടന്നത്. അന്ന് തന്റെ ജീവിത പങ്കാളിക്ക് വാങ്ങിയ മൊബൈല്‍ അദ്ദേഹം സൂക്ഷിച്ചു വെച്ചു. ഇസ്രായേല്‍ സൈന്യം സഫ്താവിയുടെ മുഴുവന്‍ സാധനങ്ങളും അന്ന് പിടിച്ചെടുത്തിരുന്നു. സൈന്യത്തെ വെട്ടിച്ചും മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നത് ഒരു നാള്‍ ആ സമ്മാനം തന്റെ ഭാര്യക്ക് സമ്മാനിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു.

18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യക്ക് സമ്മാനിക്കാനിരുന്ന ആ നോക്കിയ ഫോണ്‍ തന്റെ ഉമ്മക്ക് സമ്മാനിക്കുന്ന ചിത്രം മകള്‍ ആണ് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതൊടെ പതിനെട്ടുവര്‍ഷത്തെ പ്രണയ വിരഹത്തിന്റെ കഥ വൈറലാകുകയാണ്.

Exit mobile version