സിഡ്‌നിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം : ജാഗ്രതയില്‍ ഓസ്‌ട്രേലിയ

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം ഉണ്ടായതായി റിപ്പോര്‍ട്ട്.രണ്ട് സ്‌കൂളുകളില്‍ നിന്നും ജിംനേഷ്യത്തില്‍ നിന്നുമാകാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം. പ്രാദേശികമായി തന്നെ അഞ്ച് പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സിഡ്‌നി തലസ്ഥാനമായ ന്യൂസൗത്ത് വെയില്‍സില്‍ 15കേസുകളും ക്വീന്‍സ്‌ലാന്‍ഡില്‍ ഒരു കേസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ശേഖരിച്ച മറ്റ് സാംപിളുകള്‍ ജീനോം സീക്വന്‍സിങ്ങിനയച്ചിരിക്കുകയാണ്.

Also read : മാസ്‌ക്കിടാതെ, വാക്‌സീന്‍ എടുക്കാതെ നടക്കുന്നവരെ കൈയ്യോടെ പിടികൂടാന്‍ നേരിട്ടിറങ്ങി കലക്ടര്‍

ദോഹയില്‍ നിന്ന് വിമാനത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളില്‍ നിന്നാണ് ഓസ്‌ട്രേലിയയില്‍ വൈറസ് വ്യാപിച്ചത്. ഇതേത്തുടര്‍ന്ന് പല സംസ്ഥാനങ്ങളും അതിര്‍ത്തികള്‍ അടയ്ക്കുകയും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡില്‍ തകര്‍ന്ന സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനാവശ്യമായ രീതിയില്‍ നിയന്ത്രണങ്ങള്‍ പുനക്രമീകരിക്കുമെന്നും മറ്റ് വകഭേദങ്ങളുടെയത്ര തീവ്രമാകില്ല ഒമിക്രോണ്‍ എന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു.

പതിനാറ് വയസ്സിന് മുകളിലുള്ളവരില്‍ 88ശതമാനവും ഓസ്‌ട്രേലിയയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം 100000 പേരില്‍ 834 പേര്‍ക്ക് എന്ന ശരാശരിയിലാണ് രാജ്യത്ത് കോവിഡ് രേഖപ്പെടുത്തിയിരുന്നത്.

Exit mobile version