ഏറ്റവും ചൂട് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ : ഏഷ്യയില്‍ ചൂടേറിയ വര്‍ഷം 2020

ഗ്ലാസ്‌ഗോ : ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും ചൂട് കൂടിയത് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലെന്ന് ലോക കാലാവസ്ഥ സംഘടന(ഡബ്ല്യൂ.എം.ഒ). ഗ്ലാസ്‌ഗോയില്‍ നടന്ന ആഗോള കാലാവസ്ഥാ സമ്മേളനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിവരം.

ഭൂമി വാസയോഗ്യമല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. റെക്കോര്‍ഡിലെ അഞ്ചാമത്തെയോ ഏഴാമത്തെയോ ചൂടേറിയ വര്‍ഷമാണ് 2021. 2015-2021 വര്‍ഷങ്ങളില്‍ അന്തരീക്ഷ താപം ഏറെ കൂടി. വ്യവസായ വിപ്ലവകാലത്തിന് മുമ്പുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കൊല്ലം ഇതുവരെയുള്ള ശരാശരി താപനില വര്‍ധന 1.09 ഡിഗ്രി സെല്‍ഷ്യസാണ്.

2020 ആയിരുന്നു ഏഷ്യയിലെ ഏറ്റവും ചൂടേറിയ വര്‍ഷം. കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളില്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആഗോളശരാശരി നഷ്ടമുണ്ടായത് ചൈനയ്ക്കാണ്- 18 ലക്ഷം കോടി രൂപ. ഇന്ത്യക്ക് 6.5 ലക്ഷം കോടി രൂപ നഷ്ടമുണ്ടായി. ജപ്പാനും ദക്ഷിണകൊറിയയുമാണ് തൊട്ടുപിന്നില്‍. 2020ലെ പ്രളയത്തിലും കൊടുങ്കാറ്റിലും അഞ്ചുകോടി ഏഷ്യക്കാരാണ് ദുരിതമനുഭവിച്ചത്. അയ്യായിരത്തിലേറെപ്പേര്‍ മരിച്ചു.

Exit mobile version