ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോഡി സര്‍ക്കാരിന് കാണിച്ചു കൊടുക്കും: ഇമ്രാന്‍ ഖാന്‍

ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേത്

ഇസ്‌ലാമാബാദ്: രാജ്യത്തെ ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നരേന്ദ്ര മോഡിയ്ക്ക് കാണിച്ചു കൊടുക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേത്.ന്യൂനപക്ഷങ്ങളെ എങ്ങനെ പരിഗണിക്കണമെന്ന് മോഡിയ്ക്ക് കാണിച്ചു കൊടുക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ലാഹോറില്‍ പാക് പഞ്ചാബ് സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണങ്ങളെ കുറിച്ചുള്ള നടന്‍ നസ്‌റുദ്ദീന്‍ ഷായുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് നീതി നടപ്പിലാക്കി കൊടുക്കാത്തത് കൊണ്ടാണ് വിപ്ലവങ്ങളുണ്ടാവുന്നത്. കിഴക്കന്‍ പാകിസ്താനിലെ ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടത് കൊണ്ടാണ് ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടതെന്നും ഇമ്രാന്‍ പറഞ്ഞു.

  • Exit mobile version