റഷ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 15 മരണം

മോസ്‌കോ : റഷ്യയില്‍ പാരച്യൂട്ട് അഭ്യാസികളുമായി പറന്ന ചെറുവിമാനം തകര്‍ന്ന് 15 പേര്‍ മരിച്ചു. ടട്ടര്‍സ്റ്റാനിലെ മെന്‍സെലിന്‍സ്‌ക് നഗരത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്.അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു.

23 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. പ്രാദേശിക സമയം രാവിലെ 9.30യോടെയായിരുന്നു സംഭവം. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഏഴ് പേരെ രക്ഷപെടുത്തിയിട്ടുണ്ട്. ഇതിലൊരാളുടെ നില ഗുരുതരമാണ്.15 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഹ്രസ്വദൂര യാത്രകള്‍ക്കുപയോഗിക്കുന്ന രണ്ട് എഞ്ചിനുള്ള എല്‍ 410 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റഷ്യയില്‍ ഇത്തരത്തിലുള്ള രണ്ട് വിമാനങ്ങള്‍ ഈ വര്‍ഷം തന്നെ അപകടത്തില്‍പ്പെട്ടിരുന്നു.

Exit mobile version