കോവിഷീല്‍ഡിന് ഓസ്‌ട്രേലിയയില്‍ അംഗീകാരം

കാന്‍ബറ : സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സീന് ഓസ്‌ട്രേലിയയില്‍ അംഗീകാരം. രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ കോവിഷീല്‍ഡ് സ്വീകരിച്ച യാത്രക്കാരെ ഓസ്‌ട്രേലിയ വാക്‌സിനേറ്റഡ് ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രവേശനം അനുവദിക്കും.

ഓസട്രേലിയയുടെ തെറപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (ടിജിഎ) ആണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ചൈനയുടെ സിനോവാക്ക് വാക്‌സീനും കോവിഷീല്‍ഡിനൊപ്പം അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണ് വാക്‌സീന്റെ അംഗീകാരം

രാജ്യാന്തര വിമാന സര്‍വീസിനേര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം അടുത്ത മാസം പിന്‍വലിക്കുമെങ്കിലും ഇവര്‍ക്ക്‌ എന്ന് തിരിച്ച് ഓസ്‌ട്രേലിയയിലെത്താം എന്നത് സംബന്ധിച്ച് വ്യക്തതയില്ല. നിലവില്‍ വാക്‌സീനെടുക്കാതെ എത്തുന്ന വിദേശികള്‍ക്ക് പതിനാല് ദിവസത്തെ ക്വാറന്റീനാണ് രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്നത്.

Exit mobile version